ന്യൂഡൽഹി: പാർലമെൻറിെൻറ ശീതകാല സമ്മേളനം അവസാനിക്കാൻ ഏഴു പ്രവൃത്തി ദിവസങ്ങൾ ബാക ്കിനിൽക്കേ, സുപ്രധാന ബില്ലുകളുമായി സർക്കാർ. വിവാദമായ പൗരത്വ നിയമഭേദഗതി ബില്ലിനു പുറമെ, വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഡേറ്റ സംരക്ഷണ ബില്ലും ഇതിൽ ഉൾപ്പെടുന്നു. 44 തൊഴിൽനിയമങ്ങൾ നാലു ചട്ടങ്ങളിലേക്ക് ചുരുക്കി തൊഴിൽനിയമങ്ങളിൽ പരിഷ്ക്കരണം കൊണ്ടുവരുന്ന നടപടികളുടെ ഭാഗമായുള്ള നാലാമത്തെ ചട്ടത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
ഡേറ്റയുടെ സ്വകാര്യത അവകാശം സമ്പൂർണമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഡേറ്റ സംരക്ഷണ ബിൽ എന്ന് സർക്കാർ വിശദീകരിക്കുന്നു. ദേശതാൽപര്യം മുൻനിർത്തിയുള്ള ഡേറ്റയിലെ കടന്നുകയറ്റം സംബന്ധിച്ച ഭരണകൂടത്തിെൻറ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് ഡേറ്റ സംരക്ഷണ അതോറിറ്റി രൂപവത്കരിക്കും. സർക്കാർ, സ്വകാര്യ ഏജൻസികളുടെ ഡേറ്റ ശേഖരണവും സൂക്ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും നിയന്ത്രിക്കാനും ബിൽ ലക്ഷ്യമിടുന്നു. വാട്സ്ആപ് വഴിയുള്ള ചാരപ്പണി വിവാദമായതിനു പിന്നാലെയാണ് പുതിയ നടപടി.
ലോക്സഭയിലും നിയമസഭയിലും ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നോമിനേറ്റ് ചെയ്യുന്ന സമ്പ്രദായം നിർത്തലാക്കുന്ന നിയമഭേദഗതി ബിൽ മന്ത്രിസഭ യോഗം അംഗീകരിച്ചു. വയോജന കേന്ദ്രങ്ങൾ, ഗാർഹിക സേവന ഏജൻസികൾ എന്നിവയുടെ രജിസ്ട്രേഷൻ, നിയന്ത്രണം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ബിൽ. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പട്ടികജാതി, പട്ടികവർഗ സംവരണം അടുത്ത 10 വർഷത്തേക്ക് തുടരാനുള്ള നിർദേശവും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ബില്ലുകളിൽ ഉൾപ്പെടുന്നു. മൂന്നു സംസ്കൃത കൽപിത സർവകലാശാലകളെ കേന്ദ്രസർവകലാശാലകളായി മാറ്റുന്നതിനുള്ള നിയമനിർമാണവും നടപ്പു പാർലമെൻറ് സമ്മേളനത്തിൽ നടത്താൻ പാകത്തിൽ മന്ത്രിസഭ യോഗം അംഗീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.