ചെന്നൈ: വിവാഹപ്പന്തലിലെത്തിയ ഇന്ധന വിലവർധനക്കെതിരായ പ്രതിഷേധത്തെ ചടങ്ങിനെത്തിയവർ കുരവയിട്ട് സ്വീകരിച്ചു. തമിഴ്നാട്ടിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതൽ ഇന്ധനവിലയുള്ള കടലൂരിലാണ് സംഭവം. വിവാഹ സമ്മാനമായി പണവും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും എത്തുന്നതിനിടെയാണ് കേന്ദ്ര സർക്കാറിനെതിരായ പ്രതിഷേധം അഞ്ചു ലിറ്റർ പെട്രോളിെൻറ രൂപത്തിൽ വധൂവരന്മാരുടെ സമീപമെത്തിയത്.
കടലൂർ ജില്ലയിലെ ചിദംബരം കുമരാച്ചി ഗ്രാമത്തിലെ കല്യാണമണ്ഡപത്തിൽ നടന്ന ഇളഞ്ചെഴിയൻ-കനിമൊഴി ദമ്പതികളുടെ വിവാഹച്ചടങ്ങിലാണ് സുഹൃത്തായ പ്രഭുവിെൻറ നേതൃത്വത്തിലുള്ള സംഘം അഞ്ചു ലിറ്റർ പെട്രോൾ സമ്മാനമായി നൽകിയത്. പെട്രോൾ കാൻ പുഞ്ചിരിയോടെ നവദമ്പതികൾ സ്വീകരിച്ചപ്പോൾ വിവാഹമണ്ഡപത്തിലെ ജനങ്ങൾ ഒന്നടങ്കം ൈകയടികളോടെ ആർപ്പുവിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.