പണം പിന്‍വലിക്കാന്‍ 686 പെട്രോള്‍ പമ്പുകളില്‍ സംവിധാനം

ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡുപയോഗിച്ച് 2000 രൂപ വരെ പിന്‍വലിക്കാവുന്ന സംവിധാനം രാജ്യത്തെ 686 പെട്രോള്‍ പമ്പുകളില്‍ തുടങ്ങി. എസ്.ബി.ഐയുടെ സൈ്വപ് മെഷീനുള്ള പമ്പുകളില്‍നിന്നാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരുദിവസം 2000 രൂപ പിന്‍വലിക്കാനാവുക. ബാങ്കുകളിലെ തിരക്ക് കുറക്കാനാണ് നടപടി. ഒരു കാര്‍ഡിന് 2000 എന്ന പരിധി ഉടന്‍ 2500 രൂപയാക്കും.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ 350 പമ്പുകളിലും ഭാരത് പെട്രോളിയത്തിന്‍െറ 266 പമ്പുകളിലും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍െറ 70 പമ്പുകളിലുമാണ് പണം പിന്‍വലിക്കാവുന്ന സംവിധാനം തുടങ്ങിയത്. ഗ്രാമപ്രദേശങ്ങളിലടക്കം 20,000 ഒൗട്ട്ലെറ്റുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കും.   
 

Tags:    
News Summary - petrol pump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.