ന്യൂഡൽഹി: ബിഹാറിൽ മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയുമായി ചേർന്ന നിതീഷ് കുമാറിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതൃനിരയെയും ആയിരങ്ങളെയും അണിനിരത്തി ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് നടത്തിയ റാലിയുടെ ഫോേട്ടാ ഫോേട്ടാഷോപ്പ് ചെയ്തത്. ഒരു ‘മുഖ’ത്തിനും ‘ലാലു’വിെൻറ അടിത്തറയിൽ നേർക്കുനേർ നിൽക്കാനാവില്ലെന്നും ഗാന്ധി മൈതാനത്ത് വന്ന് എണ്ണിക്കോയെന്നും നിതീഷിെന വെല്ലുവിളിച്ചു കൊണ്ട് ലാലു പ്രസാദ് ട്വീറ്റ് ചെയ്ത ഫോേട്ടായാണ് ഫോേട്ടാഷോപ്പ് ചെയ്തതാണെന്ന് കണ്ടെത്തിയത്.
ട്വിറ്ററിൽ രണ്ട് േഫേട്ടാ പോസ്റ്റ് ചെയ്തിരുന്നു.ഒന്നിൽ കുറച്ച് ആളുകളും മറ്റൊന്നിൽ മൈതാനം കാണാത്തത്ര ജനങ്ങളുമുള്ളതാണ്. എന്നാൽ രണ്ട് ഒരേ ഫോേട്ടാ ആണെന്നും ആളുകളെ ഫേേട്ടാഷോപ്പ് ചെയ്ത് കയറ്റിയതാണെന്നുമാണ് തെളിഞ്ഞിരിക്കുന്നത്. ഇതോടെ ട്വിറ്ററിൽ ട്രോൾ മഴയാണ് ലാലുവിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.