'ഡ്രീം 11' കളിച്ച് എസ്.ഐ ഒറ്റരാത്രികൊണ്ട് കോടീശ്വരൻ; പിന്നാലെ സസ്പെൻഷൻ

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ 'ഡ്രീം 11' കളിച്ച് ഒറ്റരാത്രികൊണ്ട് കോടീശ്വരനായ സബ് ഇൻസ്പെക്ടറെ അധികൃതർ സസ്‌പെൻഡ് ചെയ്തു. പിംപ്രി ചിഞ്ച്‌വാഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ സോംനാഥ് ജിന്ദേയ്‌ക്കെതിരേയാണ് നടപടി. മോശം പെരുമാറ്റവും പൊലീസ് വകുപ്പിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി.

ഓൺലൈൻ ഫാന്റസി ക്രിക്കറ്റ് പ്ലാറ്റ്‌ഫോമായ 'ഡ്രീം-11' കളിച്ച് സോംനാഥ് ജിന്ദേ ഏകദേശം ഒന്നരകോടി രൂപയാണ് നേടിയത്. ഈ വാർത്ത അതിവേഗം പ്രചരിച്ചിരുന്നു. വാർത്ത ചാനലുകൾ അദ്ദേഹത്തെ അഭിമുഖം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.

പൊലീസ് യൂണിഫോം ധരിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതും അനുമതിയില്ലാതെ ഓൺലൈൻ ഗെയിമുകൾ കളിച്ചുവെന്നുമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്ന മറ്റു പോലീസുകാര്‍ക്കുള്ള താക്കീതാണ് ഇതെന്നും ഡി.സി.പി. അറിയിച്ചു.

Tags:    
News Summary - Pimpri Chinchwad police personnel who won Rs 1.5 crores on Dream 11 suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.