ഉത്തർപ്രദേശിൽ ഉടമക്കൊപ്പം നിൽക്കുകയായിരുന്ന വളർത്തുനായ അലഞ്ഞുതിരിഞ്ഞുനടന്ന പശുവിന്റെ മുഖം കടിച്ചുകീറി. നായ പശുവിന്റെ മുഖം കടിച്ചുകീറുന്നതും ഉടമയും മറ്റുള്ളവരും എത്ര ശ്രമിച്ചിട്ടും കടി വിടാത്തതും വീഡിയോയിൽ കാണാം. പശുവിനെ നായ കടിക്കുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. യു.പിയിലെ കാൺപൂരിൽ ആണ് സംഭവം.
നായ ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലാ ഭരണകൂടം വിഷയം ഏറ്റെടുത്തു. പശുവിന് പേവിഷ പ്രതിരോധ വാക്സിൻ നൽകുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ആർ.കെ നിരഞ്ജൻ പറഞ്ഞു. പിറ്റ് ബുൾസ് ഇടത്തരം വലിപ്പമുള്ള നായ്ക്കളാണ്. പക്ഷേ പരിശീലനം ലഭിക്കാത്ത ആളുകൾക്ക് വീട്ടിലെ വളർത്തുമൃഗമായി വളർത്താൻ കഴിയാത്തത്ര ക്രൂരമായി കണക്കാക്കപ്പെടുന്നു.
ജൂലൈയിൽ ലഖ്‌നോവിലെ വീട്ടിൽ 82കാരിയായ സ്ത്രീയെ വളർത്തുമൃഗമായ പിറ്റ് ബുൾ കടിച്ചുകൊന്നിരുന്നു. ഗുരുഗ്രാമിൽ നിന്നും സമാനമായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ മാസം ആദ്യം ഗാസിയാബാദിൽ പിറ്റ് ബുൾ ആക്രമണത്തിൽ 11 വയസുകാരന്റെ മുഖത്ത് 200 തുന്നലുകൾ ഇടേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.