ഭോപാൽ: പ്രദേശ് കോൺഗ്രസ് കമ്മിറ്റി നേതാവ് കമൽനാഥിനെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. മികച്ച പാർട്ടി പ്രവർത്തകരെയാണ് അല്ലാതെ എം.എൽ.എമാരെ അല്ല എന്ന് കഴിഞ്ഞ ദിവസം കമൽനാഥ് അഭിപ്രായപ്പെട്ടിരുന്നു. ''കമൽനാഥിനോട് സഹതാപം തോന്നുന്നു. അദ്ദേഹത്തെ പ്രായം കീഴ്പ്പെടുത്തിയിരിക്കുന്നു എന്നാണ് പലപ്പോഴും എനിക്ക് തോന്നാറുള്ളത്. കമൽ നാഥ് പറഞ്ഞത് എം.എൽ.എമാരെ വേണ്ട എന്നാണ്''-ചൗഹാൻ പറഞ്ഞു. ആരാണ് എം.എൽ.എ?
ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ പദവി ഭരണഘടനയിൽ വിശദീകരിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് എം.എൽ.എയാണെന്ന് കോൺഗ്രസിനും അറിയാം-അദ്ദേഹം പറഞ്ഞു. തനിക്ക് എം.എൽ.എമാരെ വേണ്ടെന്നാണ് അദ്ദേഹം മുമ്പും പറഞ്ഞിട്ടുള്ളത്. അതിനാൽ കുറച്ച് ആളുകൾ (കോൺഗ്രസ് എം.എൽ.എമാർ) പാർട്ടിയിൽ നിന്ന് പുറത്തുപോയി. ഇപ്പോൾ അവർ (എം.എൽ.എമാർ) പോകാൻ ആഗ്രഹിക്കുന്നിടത്തേക്ക് പോകൂ എന്ന് അദ്ദേഹം വീണ്ടും പറയുന്നു.-ചൗഹാൻ രൂക്ഷമായി വിമർശിച്ചു. മധ്യപ്രദേശിൽ 2020 മാർച്ചിൽ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയോടുള്ള കൂറ് കാരണം 22 വിമത എം.എൽ.എമാർ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ ചേർന്നത് കമൽനാഥ് സർക്കാരിനെ അട്ടിമറിച്ചിരുന്നു.
ഭാവി മുഖ്യമന്ത്രി എന്നാണ് കമൽനാഥ് സ്വയം വിളിക്കുന്നത്. എം.എൽ.എമാരെ ആവശ്യമില്ലെന്ന് പറയുന്നത് കമൽനാഥിന്റെ അഹംബോധം കൊണ്ടാണെന്നും ചൗഹാൻ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.