അബദ്ധം ആർക്കും സംഭവിക്കാം; ഐൻസ്റ്റീനെ വിടാതെ പീയുഷ് ഗോയൽ

മുംബൈ: ഗുരുത്വാകർഷണം ആൽബർട്ട് ഐൻസ്റ്റീൻ കണ്ടുപിടിച്ചതാണെന്ന പ്രസ്താവനയെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോളുകൾക്ക് വിധേയനായിരുന്നു കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. പിന്നീട് ഇദ്ദേഹം തെറ്റ് പറ്റിയത് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീണ്ടും ഐൻസ്റ്റീൻ പരാമർശം നടത്തിയിരിക്കുകയാണ് മന്ത്രി.

ഇത്തവണ ഐൻസ്റ്റീന്‍റെ പ്രശസ്തമായ ഒരു വാചകമാണ് ഗോയൽ പരാമർശിച്ചത്.

എല്ലാവർക്കും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ന്യൂട്ടണ് പകരമാണ് അബദ്ധത്തിൽ താൻ ഐൻസ്റ്റീന്‍റെ പേര് പറഞ്ഞത്. പക്ഷേ, ഇതേ ഐൻസ്റ്റീൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. 'ജീവിതത്തിൽ ഒരു അബദ്ധവും സംഭവിക്കാത്തയാൾ പുതുതായി ഒന്നും ശ്രമിക്കുന്നില്ല' -മന്ത്രി ഐൻസ്റ്റീന്‍റെ പ്രശസ്ത വാചകങ്ങൾ ഉദ്ധരിച്ച് പറഞ്ഞു.

അബദ്ധങ്ങളെ ഭയക്കുന്നയാളല്ല താൻ. തെറ്റ് പറ്റി‍യാൽ തിരുത്താനും തയാറാണ് -ഗോയൽ പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഗുരുത്വാകർഷണം കണ്ടുപിടിച്ചത് എൻസ്റ്റീനാണെന്ന പ്രസ്താവന പീയുഷ് ഗോയൽ നടത്തിയത്. കണക്കിൽ കാര്യമില്ലെന്നും സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ടി.വിയിൽ കാണിക്കുന്ന കണക്കുകൾക്ക് പിന്നാലെ പോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Piyush Goyal Quotes Einstein Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.