ന്യൂഡൽഹി: റെയിൽവേ മന്ത്രി പിയുഷ് ഗോയലിനെയും െറയിൽ വകുപ്പിനെയും ലേഖനത്തിൽ വിമർ ശിച്ചതിന് പ്രധാനമന്ത്രിയുടെ ഒാഫിസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ്ങിെൻറ ഒാഫി സിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കാൻ നിർദേശം.
റെയിൽ മന്ത്രി യുടെ ഉദ്ദേശ്യശുദ്ധി സംശയിക്കണെമന്നും റെയിൽമന്ത്രാലത്തിലെ പല വിഭാഗങ്ങളും നേരാംവണ്ണം പ്രവർത്തിക്കുന്നില്ലെന്നും ലേഖനമെഴുതിയതിനാണ് ജിതേന്ദ്ര സിങ്ങിെൻറ ഒാഫിസർ ഒാൺ സ്പെഷൽ ഡ്യൂട്ടി (ഒ.എസ്.ഡി) സഞ്ജീവ് കുമാറിനെതിരെ നടപടിക്ക് െറയിൽമന്ത്രാലയം ആവശ്യപ്പെട്ടത്.
2005 ബാച്ചിലെ ഇന്ത്യൻ െറയിൽവേ െപഴ്സനൽ സർവിസ് (െഎ.ആർ.പി.എസ്) ഉദ്യോഗസ്ഥനായ സഞ്ജീവ് കുമാർ ഒൗദ്യോഗിക ചുമതല വഹിക്കുേമ്പാൾ പാലിക്കേണ്ട മര്യാദ ലംഘിെച്ചന്നും നടപടി ശിപാർശയിൽ ചൂണ്ടിക്കാട്ടുന്നു. െറയിൽവേ ബോർഡ് സെക്രട്ടറി രഞ്ജീഷ് സഹായി, െപഴ്സനൽ ആൻഡ് ട്രെയിനിങ് വിഭാഗത്തിന് നൽകിയ കത്തിൽ കുമാറിനെ ഉടൻ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടു.
റെയിൽ സമാചാർ, നാഷനൽ വീൽസ് എന്നീ പോർട്ടലുകളിൽ എഴുതിയ ലേഖനമാണ് നടപടിക്ക് ആധാരം. െറയിൽ മന്ത്രാലയത്തിലെ കുത്തഴിഞ്ഞ പ്രവർത്തനം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും ലേഖനത്തിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.