മുംബൈ: ‘രാംലീല’യുമായി ബന്ധപ്പെട്ട നാടകത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സാവിത്രി ഫുലെ പുണെ സർവകലാശാലക്കു കീഴിലെ ലളിത കലാ കേന്ദ്ര മേധാവിക്കും വിദ്യാർഥികൾക്കും എതിരെ കേസ്. പുണെ എ.ബി.വി.പി പ്രസിഡന്റ് ഹർഷവർദ്ധൻ ഹർപുടെ നൽകിയ പരാതിയിലാണ് കേസ്.
വെള്ളിയാഴ്ച വിദ്യാർഥികൾ ലളിത കലാ കേന്ദ്രത്തിലെ വേദിയിൽ അവതരിപ്പിച്ച ’ജബ് വി മെറ്റ്’ എന്ന നാടകത്തിനെതിരെയാണ് കേസ്. നാടകത്തിൽ രാമനെയും സീതയെയും കോമാളികളായി അവതരിപ്പിക്കുകയും അസഭ്യങ്ങൾ പറയിക്കുകയും സീത പുകവലിക്കുന്നതായി കണ്ടെന്നുമാണ് പരാതി. എ.ബി.വി.പി പ്രവർത്തകർ നാടകം തടയാൻ ശ്രമിച്ചതോടെ വാക്ക്തർക്കമുണ്ടായിരുന്നു. ലളിത കലാ കേന്ദ്രം മേധാവി ഡോ. പ്രവീൺ ദത്താത്രേയ ഭോലെ, നാടകം രചയിതാവ് ഭാവേഷ് പാട്ടീൽ, സംവിധായകൻ ജയ് പെഡ്നേകർ എന്നിവർക്കും നടന്മാരായ വിദ്യാർഥികൾക്കും എതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.