കശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കൽ; സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് വാദം കേൾക്കും 

ന്യൂഡൽഹി: ജമ്മു-കശ്മീരിന് സവിശേഷ അവകാശങ്ങൾ നൽകുന്ന ഭരണഘടനയുടെ 370, 35A വകുപ്പുകൾ റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻെറ പരിഗണനക്ക്. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം ഖാൻവിൽകാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റിയത്. സമാനമായ ഹരജികളും ഇതോടൊപ്പം പരിഗണിക്കും.

കശ്​മീരിന്​ പ്രത്യേക പദവി ഉറപ്പ്​ വരുത്തുന്ന ഭരണഘടനയുടെ 370, 35A വകുപ്പുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ചാരു വാലി ഖന്നയാണ് ഹരജി സമർപിച്ചത്. പ്രത്യേക പദവി റദ്ദാക്കരുതെന്ന്​ ആവശ്യപ്പെട്ട്​ ജമ്മുകശ്​മീർ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കഴിഞ്ഞ ദിവസം കൂടികാഴ്​ച നടത്തിയിരുന്നു.

കശ്​മീരിന്​ പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടന വകുപ്പുകൾ റദ്ദാക്കണമെന്ന്​ സംസ്ഥാന ബി.ജെ.പി നേതൃത്വം നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മെഹ്​ബൂബ മോദിയുമായി കൂടികാഴ്​ച നടത്തിയത്. 35A വകുപ്പ്​ സംബന്ധിച്ച ചർച്ചകൾ പ്രതികൂലമായാണ്​ ജമ്മുകശ്​മീരിനെ ബാധിക്കുക. 370 വകുപ്പ്​ സംബന്ധിച്ച്​ നിലവിലെ സ്ഥിതി തുടരണമെന്നാണ്​ തങ്ങളുടെ ആവശ്യം. കശ്​മീരിലെ ഒരാളും ഇതിനെതിരെല്ലെന്നും മെഹ്​ബൂബ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Plea against Article 35A may be heard by Constitution Bench, says SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.