മുംബൈ: മുത്തലാഖ് നിയമവിരുദ്ധമാക്കിയ ഒാർഡിനൻസിനെതിരെ ബോംബെ ഹൈകോടതിയിൽ ഹരജി. ഒാർഡിനൻസിലെ പല വ്യവസ്ഥകളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുംബൈയിലെ മുൻ മുനിസിപ്പൽ കൗൺസിലറും സാമൂഹികപ്രവർത്തകനുമായ മസൂദ് അൻസാരി, അഡ്വ. ദേവേന്ദ്ര മിശ്ര എന്നിവർ സംയുക്തമായാണ് ഹരജി നൽകിയത്.
മുസ്ലിം പുരുഷന്മാരെ ലക്ഷ്യമാക്കിയ ഒാർഡിനൻസ് അവരുടെ അവകാശങ്ങൾ ഹനിക്കുമെന്ന് മസൂദ് അൻസാരി പറഞ്ഞു. മുസ്ലിം ഭർത്താവിനെ കുറ്റവാളിയായി കാണുന്ന മുത്തലാഖ് ഒാർഡിനൻസിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
ഡിവിഷൻ ബെഞ്ച് സെപ്റ്റംബർ 28ന് വാദം കേൾക്കും. ഒറ്റത്തവണ മൂന്ന് തലാഖും ചെല്ലുന്ന മുത്തലാഖ് കുറ്റകരമാക്കുന്ന ഒാർഡിനൻസിൽ കഴിഞ്ഞദിവസം രാഷ്ട്രപതി ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.