ന്യൂഡൽഹി: നാനാ ജാതി മതസ്ഥരായ സ്ത്രീകൾ ഒഴുകിെയത്താറുള്ള ഡൽഹിയിലെ നിസാമുദ്ദീ ൻ ദർഗയിൽ സ്ത്രീ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ൈഹകോടതിയിൽ ഹരജി.
പുണെയിലെ നിയമവിദ്യാർഥി ദീപ ഫരിയാൽ, ഝാർഖണ്ഡ് സ്വദേശിനികളായ ശിവാങ്കി കുമാരി, അനുകൃതി സുഖം എന്നിവർ സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിച്ചേക്കും. നിസാമുദ്ദീൻ ദർഗ പൊതു ആരാധനാലയം ആയതിനാൽ ലിംഗ, ജാതി മത ഭേദമേന്യ പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹരജി.
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുടെ ചുവടുപിടിച്ച് മുസ്ലിം ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്ന് സമാന ഹരജികൾ വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.