കെജ്​രിവാൾ തീവ്രവാദി ആണെന്നതിന്​ നിരവധി തെളിവുകൾ -പ്രകാശ്​ ജാവ്ദേ​കർ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാർ തീവ്രവാദി ആണെന്നതിന്​ നിരവധി തെളിവുകളു​ണ്ടെന്ന്​ ബി.ജെ.പി നേതാവ്​ പ്രകാശ്​ ജാവ്ദേ​കർ.

‘കെജ്​രിവാൾ നിരപരാധിയുടെ പ്രതിച്​ഛായ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്​. കെജ്​രിവ ാൾ തീവ്രവാദി ആണോയെന്ന്​ ചോദിച്ചാൽ ആണെന്നും അതിന്​ നിരവധി തെളിവുകളുണ്ടെന്നും ഞാൻ പറയും. താൻ ഒരു വിപ്ലവകാരി ആണെന്നാണ്​ കെജ്​രിവാൾ പറയുന്നത്​. ഒരു തീവ്രവാദിയും വിപ്ലവകാരിയും തമ്മിൽ വളരെ അന്തരമുണ്ട്​’ -ജാവ്ദേ​കർ പറഞ്ഞു.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്​ ആസന്നമായതോടെ കെജ്​രിവാളി​​​​​െൻറ പ്രതിച്​ഛായ നശിപ്പിക്കാനുള്ള പ്രസ്​താവനകളുമായി നിരന്തരം രംഗത്തെത്തുകയാണ്​ ബി.ജെ.പി നേതാക്കൾ.

ആം ആദ്​മി പാർട്ടിയുടെ ​പേര്​ മുസ്​ലിം ലീഗ് എന്നാക്കണമെന്ന്​ ബി.ജെ.പിയുടെ മോഡൽ ടൗൺ മണ്ഡലത്തിലെ സ്​ഥാനാർഥി കപിൽ മിശ്ര ​ട്വീറ്റ്​ ചെയ്​തതിന്​ പിന്നാലെയാണ്​ ജാവ്ദേ​കറി​​​​െൻറ പരാമർശം. ​

Tags:    
News Summary - Plenty of proof that Kejriwal is terrorist, says Prakash Javadekar -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.