ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് കോടികൾ നൽകി ചൈനീസ് കമ്പനികൾ. കോൺഗ്രസാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത് വിട്ടത്. കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്ന് സംഭാവന വാങ്ങിയെന്ന ബി.ജെ.പി ആരോപണത്തിനാണ് കോൺഗ്രസിെൻറ മറുപടി.
ചൈനീസ് ബഹിഷ്കരണമെന്ന പ്രചാരണം ശക്തമാവുേമ്പാൾ ഷവോമി, ഒപ്പോ, വാവേയ്, ടിക് ടോക് തുടങ്ങിയ കമ്പനികൾ കോവിഡ് പ്രതിരോധത്തിനായുള്ള പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകിയെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി ആരോപിച്ചു. മെയ് 20 വരെ 9,678 കോടിയാണ് പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ചത്.
പി.എം കെയ്ഴേ്സ് ഫണ്ടിലേക്ക് വാവേയ് ഏഴ് കോടിയും ടിക് ടോക് 30 കോടിയും നൽകിയിട്ടുണ്ട്. 38 ശതമാനം ചൈനീസ് നിക്ഷേപമുള്ള പേടിഎം 100 കോടി രൂപയാണ് സംഭാവനയായി നൽകിയത്. ഷവോമി 15 കോടിയും ഒപ്പോ ഒരു കോടിയും ഫണ്ടിലേക്ക് നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തുന്നു. സംഭാവന നൽകിയ കാര്യം ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.