ചോദ്യപേപ്പർ ചോർച്ച; എം.എസ് സൊലൂഷൻസ് സി.ഇ.ഒയെ ഇന്ന് ചോദ്യംചെയ്യും

കോ​ഴി​ക്കോ​ട്: സ്കൂ​ൾ​ത​ല അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന കേ​സി​ൽ കൊ​ടു​വ​ള്ളി​യി​ലെ എം.​എ​സ് സൊ​ലൂ​ഷ​ൻ​സ് സി.​ഇ.​ഒ ശു​ഹൈ​ബി​നെ അ​ന്വേ​ഷ​ണ സം​ഘം ചൊ​വ്വാ​ഴ്ച ചോ​ദ്യം​ചെ​യ്യും. രാ​വി​ലെ പ​ത്ത​ര​ക്ക് ക്രൈം​ബ്രാ​ഞ്ചി​ന്റെ കോ​ഴി​ക്കോ​ട് ഓ​ഫി​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ശു​ഹൈ​ബി​നെ കാ​ണാ​നാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി പി​താ​വി​നാ​ണ് ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നു​ള്ള നോ​ട്ടീ​സ് കൈ​മാ​റി​യ​ത്. ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന അ​ട​ക്കം കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യും സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ഈ ​ഹ​ര​ജി ജി​ല്ല കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ശു​ഹൈ​ബ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം അ​പേ​ക്ഷ ന​ൽ​കി.

കോ​ഴി​ക്കോ​ട് ഡി.​ഡി.​ഇ മ​നോ​ജ് മ​ണി​യൂ​ർ, താ​മ​ര​ശ്ശേ​രി ഡി.​ഇ.​ഒ എ​ൻ. മൊ​യീ​നു​ദ്ദീ​ൻ, കൊ​ടു​വ​ള്ളി എ.​ഇ.​ഒ അ​ബ്ദു​ൽ ഖാ​ദ​ർ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി ആ​ദ്യം സം​ശ​യം പ്ര​ക​ടി​പ്പി​ച്ച മ​ട​വൂ​ർ ച​ക്കാ​ല​ക്ക​ൽ എ​ച്ച്.​എ​സ്.​എ​സി​ലെ അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു എ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​തും ശു​ഹൈ​ബി​നെ പ്ര​തി​ചേ​ർ​ത്ത് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തും.

ശു​ഹൈ​ബി​​നെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് എം.​എ​സ് സൊ​ലൂ​ഷ​ൻ​സി​ലെ മ​റ്റ് അ​ധ്യാ​പ​ക​രെ​യും ചോ​ദ്യം ചെ​യ്യും. ഇ​വ​രു​ടെ പ​ട്ടി​ക ​അ​ന്വേ​ഷ​ണ​സം​ഘം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പേ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​വ​രം.

എം.​എ​സ് സൊ​ലൂ​ഷ​ൻ​സി​ലും ശു​ഹൈ​ബി​ന്റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ലാ​പ്ടോ​പ്, ഹാ​ർ​ഡ് ഡി​സ്ക്, മൊ​ബൈ​ൽ ഫോ​ൺ അ​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ട​ൻ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക​യ​ക്കും. കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന ലാ​പ്ടോ​പ്പി​ലെ​യും മൊ​ബൈ​ൽ ഫോ​ണി​ലെ​യും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഡി​ലീ​റ്റ് ചെ​യ്ത​താ​യാ​ണ് പൊ​ലീ​സ് ​സം​ശ​യി​ക്കു​ന്ന​ത്. ഇ​വ​യ​ട​ക്കം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ശു​ഹൈ​ബി​ന്റെ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ​രീ​ക്ഷ​യു​ടെ അ​ര​മ​ണി​ക്കൂ​ർ മു​മ്പേ മാ​ത്ര​മേ പൊ​ട്ടി​ക്കാ​വൂ എ​ന്ന നി​ബ​ന്ധ​ന​യോ​ടെ ചോ​ദ്യ​​പേ​പ്പ​റു​ക​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സീ​ൽ​ചെ​യ്ത് നേ​ര​ത്തെ സ്കൂ​ളു​ക​ളി​ലെ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യാ​റ്. എ​ന്നാ​ൽ, ഏ​തെ​ങ്കി​ലും സ്കൂ​ൾ അ​ധ്യാ​പ​ക​രോ മ​റ്റു​ള്ള​വ​രോ ഇ​ത് നേ​ര​ത്തെ പൊ​ട്ടി​ച്ച് ​മൊ​ബൈ​ലി​ൽ ഫോ​ട്ടോ​യെ​ടു​ത്ത് വാ​ട്സ് ആ​പ് വ​ഴി​യോ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ ശു​ഹൈ​ബി​ന് അ​​യ​ച്ചോ എ​ന്ന​ത​ട​ക്കം സം​ശ​യി​ക്കു​ന്നു​ണ്ട്.

ഇ​വ​യ​ട​ക്കം ക​ണ്ടെ​ത്താ​നാ​ണ് മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത​ത്. മാ​ത്ര​മ​ല്ല പ​ണ​ത്തി​നു​വേ​ണ്ടി​യാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ​തെ​ങ്കി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ തെ​ളി​വ് സ​മാ​ഹ​രി​ക്കാ​നാ​ണ് മു​ഴു​വ​ൻ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും പ​രി​ശോ​ധി​ക്കു​ന്ന​ത്. എ​സ്.​പി കെ.​കെ. മൊ​യ്തീ​ൻ കു​ട്ടി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡി​വൈ.​എ​സ്.​പി സു​നി​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Question paper leak- MS Solutions CEO will be questioned on monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.