'പിന്നെ ഒന്നും നോക്കിയില്ല, ഒറ്റക്കിടത്തം'; മദ്യലഹരിയിൽ ട്രാക്കിൽ കിടന്ന മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപ്പെട്ടു -വിഡിയോ

കണ്ണൂർ: റെയിൽവേ ട്രാക്കിൽ നിന്നും മധ്യവയസ്കന്റെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ ദൃശ്യങ്ങളാണ് തിങ്കളാഴ്ച മുതൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പരക്കുന്നത്. കണ്ണൂർ പന്നേൽപാറയിൽ നിന്നുള്ളതായിരുന്നു ദൃശ്യം.

മദ്യലഹരിയിൽ ട്രാക്കിലൂടെ നടന്നുപോകുമ്പോൾ പെട്ടെന്ന് അതേ ട്രാക്കിലൂടെ ട്രെയിൻ വരുന്നു. ഇത് കണ്ട ഇയാൾ ട്രാക്കിൽ ഒറ്റകിത്തമായിരുന്നു. ട്രെയിൻ തലക്ക് മുകളിലൂടെ കടന്നുപോയെങ്കിലും ഒരു പോറലുപോലും ഏൽക്കാതെ രക്ഷപ്പെട്ടു. ട്രെയിൻ പോയെന്ന് ഉറപ്പിച്ച ശേഷം ട്രാക്കിലൂടെ തന്നെ ഇയാൾ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കണ്ണൂർ ചിറക്കൽ സ്വദേശിയാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 

Full View


Tags:    
News Summary - The man who was lying on the railway tracks miraculously escaped after seeing the train coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.