ഗുജറാത്ത് മോർബി പാലം തകർന്ന് 142 ആളുകൾ മരിച്ചതിൽ വേദനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരകളുടെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടെന്നും മോദി വ്യക്തമാക്കി. ദുരന്തത്തിൽ ആദ്യമായാണ് മോദി പ്രതികരിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മോദി നിലവിൽ ഗുജറാത്തിലുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. അറ്റകുറ്റപ്പണികൾക്ക് ശേഷം തുറന്നുകൊടുത്ത പാലമാണ് തകർന്നുവീണത്. നിരവധി പേരെ കാണാതായിട്ടുണ്ട്. നൂറോളം ആളുകൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.