ന്യൂഡൽഹി: രാജ്യത്ത് അസ്ഥിരതയുള്ള സമയങ്ങളിൽ മൻമോഹൻ സിങ് രാഷ്ട്രീയ സ്ഥിരത നൽകിയിരുന്നുെവന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. വി.സി പദ്മനാഭൻ മെമ്മോറിയൽ അവാർഡ് വിതരണ ചടങ്ങിലായിരുന്ന പ്രണബ് മുഖർജി മൻമോഹനെ പുകഴ്ത്തിയത്. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ രാജ്യത്ത് അസ്ഥിരതയുണ്ടായപ്പോഴെല്ലാം മൻമോഹൻ സിങ് രാഷ്ട്രീയമായി സ്ഥിരതയുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു. വിവരാവകാശനിയമം, ഭക്ഷണ അവകാശം, തൊഴിൽ ലഭിക്കാനുള്ള അവകാശം തുടങ്ങി നിർണായകമായ ചില മാറ്റങ്ങൾ ഉണ്ടായത് മൻമോഹെൻറ ഭരണകാലത്താണ്. 2007ൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ അതിനെ നേരിടുന്നതിലും മൻമോഹൻ മികച്ച പ്രവർത്തനം കാഴ്ചവെച്ചുവെന്നും പ്രണബ് പറഞ്ഞു.
അതേ സമയം, രാജ്യത്തെ സ്വർണ്ണഭ്രമത്തെ എങ്ങനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താമെന്നത് സാമ്പത്തിക വിദഗ്ധരെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണെന്ന് മൻമോഹൻ പറഞ്ഞു. ഇൗ പ്രശ്നത്തിന് പരിഹാരം കാണാൻ ഭാവിയിലെങ്കിലും കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.