ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി രാജ്യവ്യാപകമായി നടത്തുന്ന 50 റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. അടുത്തവർഷം ഫെബ്രുവരിക്കുള്ളിലായിരിക്കും ഇവയെല്ലാം. നൂറിലധികം േലാക്സഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും മോദിയുടെ പര്യടനം. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാക്കളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി തുടങ്ങിയവരും അമ്പതോളം റാലികളിൽ പങ്കെടുക്കും.
ബി.ജെ.പി തെരഞ്ഞെടുപ്പ് കാമ്പയിൻ തയാറെടുപ്പിെൻറ ഭാഗമായുള്ള ഒാരോ റാലിയും രണ്ടും മൂന്നും ലോക്സഭ മണ്ഡലങ്ങൾ ഉൾപ്പെടുത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുവഴി ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ രാജ്യത്തെ 400 മണ്ഡലങ്ങളിൽ ഇരുനൂറോളം റാലികൾ വഴി പ്രചാരണം നടത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഇതുകൂടാതെ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും മോദി റാലികളിൽ പങ്കെടുക്കും.
അടുത്ത ബുധനാഴ്ച പഞ്ചാബിലെ മലൗതിൽ ആദ്യറാലി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.