മുംബൈ: ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ 12ാം ചരമദിനത്തിൽ അനുസ്മരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും. മഹാരാഷ്ട്രയുടെ വികസനത്തിനും മറാത്തി ജനതയുടെ ശാക്തീകരണത്തിനും വേണ്ടി പോരാടിയ ദീർഘദർശിയായ നേതാവായിരുന്നു ബാൽതാക്കറെയെന്ന് നരേന്ദ്ര മോദി ‘എക്സി’ൽ അനുസ്മരിച്ചു.
താക്കറെയുടെ ചരമദിനത്തിൽ തന്റെ ചിന്തകൾ ഉദ്ദവ് താക്കറെക്കും ആദിത്യക്കും ശിവസേനക്കുമൊപ്പമാണെന്ന് രാഹുൽ ഗാന്ധി കുറിച്ചു.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, എൻ.സി.പി (എസ്.പി) തലവൻ ശരദ് പവാർ, മുംബൈ കോൺഗ്രസ് അധ്യക്ഷൻ വർഷ ഗെയ്ക്വാദ്, ശിവസേന (യു.ബി.ടി) നേതാവ് ഉദ്ദവ് താക്കറെ എന്നിവരും ബാൽ താക്കറെക്ക് ആദരാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.