ന്യൂഡൽഹി: മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ സന്ദർശനം അവസാനിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് തിരിച്ചെത്തി. പത്താമത് ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ജോഹന്നാസ്ബർഗിലെ വാട്ടർക്ലൂഫ് എയർബേസിൽ നിന്നും വെള്ളിയാഴ്ചയാണ് മോദി ഇന്ത്യയിലേക്ക് തിരിച്ചത്.
അഞ്ചുദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിെൻറ ആദ്യം ദിനം മോദി പോയത് റുവാണ്ടയിലായിരുന്നു. അവിടെ റുവാണ്ടൻ പ്രസിഡൻറ് പോൾ കാഗ്മേയുമായി നയതന്ത്ര ചർച്ച നടത്തുകയും ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ബാഗമായി റുവാണ്ടയുമായി എട്ട് കരാറുകളിൽ മോദി ഒപ്പുവെച്ചു. റുവാണ്ടൻ സർക്കാരിെൻറ ഗിരിങ്ക പദ്ധതിയുടെ ഭാഗമായി മോദി 200 പശുക്കളെ റുവാണ്ടയിലെ ഒരു ഗ്രാമത്തിന് സമ്മാനിച്ചു.
റുവാണ്ടൻ സന്ദർശനത്തിന് ശേഷം മോദി ഉഗാണ്ടയിലേക്ക് തിരിച്ചു. കാംപാലയിൽ ഉഗാണ്ടൻ പ്രസിഡൻറ് യൊവേരി മുസേവനിയുമായി കൂടിക്കാഴ്ച നടത്തി. വികസനത്തിലേക്കുള്ള ഉഗാണ്ടയുടെ പ്രയാണത്തിൽ ഇന്ത്യയുടെ സഹകരണവും മോദി ഉറപ്പാക്കി.
ബുധനാഴ്ച ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് ഉച്ചകോടിയിൽ പെങ്കടുക്കാൻ എത്തിയ മോദി വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നി മേഖലകളിലെ ധാരണാ പത്രങ്ങളിൽ ഒപ്പുവെച്ചിരുന്നു. ഇതിനിടെ ചൈനീസ് പ്രസിഡൻ ഷി ജിൻപിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.