ബനാസ്കന്ത (ഗുജറാത്ത്): പാകിസ്താനും ഇന്ത്യയുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മോദിയെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പാകിസ്താനിൽ പോയപ്പോൾ പറഞ്ഞതായി നരേന്ദ്ര മോദി.
ഇന്ത്യാ പാകിസ്താൻ സമാധാനത്തിന് വേണ്ടി മോദിയെ പുറത്താക്കണമെന്ന് പാകിസ്താനിലെ ജനങ്ങളോട് മണിശങ്കർ അയ്യർ പറഞ്ഞു !. എന്നെ വഴിയിൽ നിന്നും നീക്കം ചെയ്യണമെന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്താണ് ? ഞാൻ എന്ത് കുറ്റമാണ് ചെയ്തത്? എനിക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്നും ഗുജറാത്തിലെ ബനാസ്കന്തയിൽ മോദി പറഞ്ഞു.
2015 നവംബർ മാസം പാകിസ്താനി വാർത്താ ചാനലായ ദുനിയാ ടിവിയുടെ പാനൽ ചർച്ചക്കിടെ അയ്യർ നടത്തിയ പ്രസ്താവനയാണ് മോദി ഉയർത്തി കാണിച്ചത്. ഇന്ത്യ-പാക് ബന്ധം ഉൗഷ്മളമാക്കാൻ എന്ത് ചെയ്യണമെന്ന ചോദ്യത്തിനുള്ള മറുപടിയായി മോദിയെ പുറത്താക്കലാണ് അതിെൻറ പ്രഥമവും പ്രധാനവുമായ കാര്യമെന്നും അതിന് 4 വർഷം കൂടി കാത്തിരിക്കണമെന്നും അയ്യർ പറഞ്ഞിരുന്നു.
നരേന്ദ്ര മോദിയെ തരം താഴ്ന്നവനെന്നും സംസ്കാരമില്ലാത്തവനെന്നും വിളിച്ചധിക്ഷേപിച്ചതിന് കോൺഗ്രസ് പാർട്ടിയിൽ നിന്നും മണിശങ്കറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഗുജറാത്ത് റാലിയിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പരാമർശിക്കാതെ ഇന്ത്യയുടെ നിർമിതിക്കായി ബാബാ സാഹേബ് അംബേദ്കർ നൽകിയ സംഭാവനകളെ കുറിച്ച് മോദി സംസാരിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അയ്യർ.അംബേദ്കറിെൻറ പരിശ്രമങ്ങളെ തഴയാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അത് വിജയിച്ചില്ലെന്നും റാലിക്കിടെ മോദി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.