ചെന്നൈ: ഞായറാഴ്ചത്തെ ‘മൻ കി ബാതി’ൽ പ്രധാനമന്ത്രി നരേന്ദ്രമോദി മധുരയിലെ ബാർബർ ഷോപ്പുടമ മോഹനെ അഭിനന്ദിച്ചു. മകളുടെ വിദ്യാഭ്യാസ ചെലവിലേക്കായി സൂക്ഷിച്ച അഞ്ച് ലക്ഷം രൂപ മേഖലയിലെ പാവപ്പെട്ടവർക്ക് നിത്യോപയോഗസാധനങ്ങളുടെ കിറ്റുകൾ വാങ്ങി നൽകാൻ ചെലവഴിച്ച നടപടിയെയാണ് മോദി വാഴ്ത്തിയത്.
മധുര മേലമട നെല്ലിത്തോപ്പിലാണ് 47കാരനായ മോഹൻ സലൂൺകട നടത്തുന്നത്. ലോക്ഡൗൺ കാലയളവിൽ അഞ്ച് കിലോ അരി, പലചരക്ക്- പച്ചക്കറി ഉൾപ്പെടുന്ന കിറ്റുകൾ വിതരണം ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ മകൾ നേത്രയുടെ പഠന ചെലവിന് സൂക്ഷിച്ച അഞ്ച്ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇത് ചിലർ മോദിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.
മോഹനും ഭാര്യയും മകളും ചേർന്നാണ് കിറ്റ് വിതരണം. പ്രധാനമന്ത്രിയുടെ പേരെടുത്തുള്ള പരാമർശം മറ്റുള്ളവർക്കും പ്രചോദനമാവുമെന്നാണ് മോഹെൻറ പ്രതികരണം. വരും ദിവസങ്ങളിലും സേവനം തുടരും. ബാർബർ തൊഴിലിലൂടെ ഇനിയും സമ്പാദ്യമുണ്ടാക്കാനാവുമെന്നാണ് വിശ്വാസമെന്നും മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.