ന്യൂഡൽഹി: രാജ്യത്തെ കള്ളപ്പണവും കള്ളനോട്ടും തടയുന്നതിൻെറ ഭാഗമായി ചൊവ്വാഴ്ച അർധരാത്രി മുതൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പഴയ നോട്ടുകൾ ഈ മാസം 10 മുതൽ ഡിസംബർ 30 വരെ മാറ്റിയെടുക്കാം. ബാങ്കിലും പോസ്റ്റ് ഒാഫിസിലും മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്താമാക്കിയത്.

വ്യാഴാഴ്ച മുതൽ 2000, 500 എന്നിവയുടെ പുതിയ നോട്ടുകൾ ഉടൻ ജനങ്ങളിലേക്കെത്തും. പുതിയ നോട്ടുകൾ ആദ്യം പരിമിതമായി വിതരണം നടത്തുകയും പിന്നീട് വ്യാപകമാക്കുകയും ചെയ്യും. ഇതിന്‍െറ ഭാഗമായി ബാങ്കുകള്‍ ബുധനാഴ്ച അടച്ചിടും. എ.ടി.എമ്മുകള്‍ ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലും പ്രവര്‍ത്തിക്കില്ല. പോസ്റ്റോഫീസുകളിലും ബുധനാഴ്ച സാമ്പത്തിക ഇടപാട് ഉണ്ടാവില്ല. 100, 50, 20, 10, അഞ്ച്, രണ്ട്, ഒരു രൂപ നോട്ടുകളും എല്ലാ ചില്ലറ നാണയങ്ങളും തുടര്‍ന്നും പ്രചാരത്തില്‍ ഉണ്ടാവും. പ്രാരംഭ 72 മണിക്കൂറിൽ സർക്കാർ ആശുപത്രികളിൽ പഴയ 500, 1000 രൂപ നോട്ടുകൾ സ്വീകരിക്കും. 

2000, 500 എന്നിവയുടെ പുതിയ നോട്ടുകൾ
 


കള്ളനോട്ട്, കള്ളപ്പണം, ഹവാല, ബിനാമി തുടങ്ങിയ അധോലോക ഇടപാടുകള്‍ ഭീകരപ്രവര്‍ത്തനത്തിനുവരെ സാമ്പത്തിക സഹായം നല്‍കുന്നു. കള്ളപ്പണവും വ്യാജനോട്ടും അഴിമതി പ്രോത്സാഹിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പുതിയ നിയമം നടപ്പാക്കുന്നതിൻെറ താൽക്കാലിക ബുദ്ധിമുട്ടുകളോട് രാജ്യത്തിനു വേണ്ടി ക്ഷമിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. നിങ്ങളുടെ പണം നിങ്ങളിൽ നിലനിൽക്കും. നിങ്ങളുടെ പണത്തെ സംബന്ധിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല-പ്രധാനമന്ത്രി വ്യക്തമാക്കി. ആദ്യം ഹിന്ദിയിൽ സംസാരിച്ച മോദി തുടർന്ന് ഇംഗ്ലീഷിലും പുതിയ നയം വിശദീകരിച്ചു. അതിർത്തിക്കപ്പുറത്തുള്ള ശത്രു കള്ളനോട്ടുകൾ ഇറക്കി ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തകർക്കുന്നതായും മോദി വിമർശിച്ചു. 

കൈവശമുള്ള പണത്തിന്‍െറ ഉറവിടം വെളിപ്പെടുത്താതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ പണം നിക്ഷേപിക്കാനാവില്ല. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ കള്ളപ്പണം തടയാനെന്ന പേരില്‍ പിന്‍വലിച്ചിരുന്നു. വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം അവ വീണ്ടും പുറത്തിറക്കുകയായിരുന്നു. 

 

Full View
Tags:    
News Summary - PM Modi, End 500,1000 Notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.