ന്യൂഡൽഹി: മധ്യപ്രദേശിൽ കമൽനാഥിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെ വീഴ്ത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് വെളിപ്പെടുത്തലുമായി ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയ. ഇന്ദോറിൽ നടന്ന പരിപാടിയിലായിരുന്നു പരാമർശം.
നിങ്ങൾ ആരോടും പറയരുത്. ഇതുവരെ ഈ രഹസ്യം ആരോടും പറഞ്ഞിട്ടില്ല. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറിനെ വീഴ്ത്തിയത് നരേന്ദ്ര മോദിയാണ്. അല്ലാതെ ധർമേന്ദ്ര പ്രധാനല്ലെന്ന് വിജയവർഗീയ പറഞ്ഞു.
ബി.ജെ.പി ദേശീയനേതൃത്വമാണ് കമൽനാഥ് സർക്കാറിനെ വീഴ്ത്താൻ ഇടപെട്ടതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. ജോതിരാദിത്യ സിന്ധ്യയെ അടർത്തിയെടുത്തുള്ള നീക്കത്തിന് ചുക്കാൻ പിടിച്ചത് ബി.ജെ.പി ദേശീയ നേതൃത്വമാണെന്നായിരുന്നു ചൗഹാൻെറ വെളിപെടുത്തൽ. സിന്ധ്യയും 22 എം.എൽ.എമാരും സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.