മോദി സാങ്കൽപിക ശത്രുവുമായി യുദ്ധത്തിലാണ്: പി.ചിദംബരം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സാങ്കൽപിക ശത്രുവുമായി യുദ്ധത്തിലാണെന്ന്  പി.ചിദംബരം. കശ്മീരിന് സ്വയംഭരണം നൽകണമെന്ന തന്‍റെ പ്രസ്താവനയെ വിമർശിച്ച മോദിക്ക്  മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്കോട്ടിൽ വെച്ച് നടന്ന സംവാദത്തിൽ താൻ അതേക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ മുഴുവൻ പ്രധാനമന്ത്രി വായിച്ചില്ല എന്നുറപ്പാണ്. തന്നെ വിമർശിക്കുന്നവർ താനെന്താണ് പറഞ്ഞതെന്ന് മുഴുവൻ വായിക്കണം, എന്നിട്ട് പറയണം എന്താണ് തെറ്റെന്ന്. ഒു പ്രേതമുണ്ടെന്ന് സങ്കൽപ്പിച്ച് അതിനെ ആക്രമിക്കുകയാണ് പ്രധാനമന്ത്രിയെന്നും പി.ചിദംബരം പരിഹസിച്ചു.

മിന്നലാക്രണത്തിലൂടെ എൻ.ഡി.എ സർക്കാർ കൈവരിച്ച നേട്ടങ്ങൾ അംഗീകരിക്കാൻ കോൺഗ്രസ് തയാറല്ല എന്ന മോദിയുടെ വിമർശനത്തെയും ചിദംബരം തള്ളിക്കളഞ്ഞു. കോൺഗ്രസ് പാർട്ടിയോ താനോ മിന്നലാക്രമണത്തെ വിമർശിച്ചിട്ടില്ല. അതിർത്തിയിലെ ഇത്തരം ആക്രമണങ്ങളും പ്രവർത്തനങ്ങളും നേരത്തേയും മുൻപും നടന്നിട്ടുണ്ട്. ആർമി ചീഫും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ചിദംബരം പറഞ്ഞു.

ജ​മ്മു-​ക​ശ്​​മീ​രി​ന്​ സ്വ​യം​ഭ​ര​ണം ന​ൽ​ക​ണ​മെ​ന്നായിരുന്നു​ കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​​​െൻറ പ്ര​സ്​​താ​വ​ന.  കോൺഗ്രസ് നേതാക്കൾ വിഘടനവാദികളുടെ ഭാഷയിൽ സംസാരിക്കുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് മോദി പ്രതികരിച്ചത്. ചി​ദം​ബ​ര​ത്തി​േ​ൻ​റ​ത്​ വ്യ​ക്​​തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ം മാത്രമാണെന്നായിരുന്നു കോമ്്ഗ്രസിന്‍റെ പ്രതികരണം. അ​തി​നി​ടെ, ജ​മ്മു-​ക​ശ്​​മീ​രി​​​െൻറ​ സ്വ​യം​ഭ​ര​ണാ​വ​കാ​ശം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ പ്ര​മേ​യം പാ​സാ​ക്കി. 

രാ​ജ്​​കോ​ട്ടി​ൽ ശ​നി​യാ​ഴ്​​ച ന​ട​ന്ന പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ചി​ദം​ബ​ര​ത്തി​​​െൻറ പ്ര​സ്​​താ​വ​ന. സം​ഘ​ർ​ഷം ഇ​ല്ലാ​താ​ക്കാ​ൻ ജ​മ്മു-​ക​ശ്​​മീ​രി​ന്​ കൂ​ടു​ത​ൽ സ്വ​യം​ഭ​ര​ണം ന​ൽ​ക​ണ​മെ​ന്ന മു​ൻ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി ചോ​ദ്യ​ത്തി​ന്​ ഉ​ത്ത​ര​മാ​യി പ​റ​ഞ്ഞ അ​ദ്ദേ​ഹം, 370ാം വ​കു​പ്പി​​​െൻറ അ​ന്തഃ​സ​ത്ത മാ​നി​ക്ക​ണ​മെ​ന്നാ​ണ്​ ക​ശ്​​മീ​ർ താ​ഴ്​​വ​ര​യി​ലു​ള്ള​വ​രു​ടെ  ആ​വ​ശ്യ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ‘‘അ​തി​ന​ർ​ഥം കൂ​ടു​ത​ൽ സ്വ​യം​ഭ​ര​ണം അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നാ​ണ്. സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള ആ​വ​ശ്യം ഉ​യ​രു​േ​മ്പാ​ൾ ഭൂ​രി​പ​ക്ഷ​വും സ്വ​യം​ഭ​ര​ണ​മാ​ണ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ്​ ജ​മ്മു-​ക​ശ്​​മീ​രി​ൽ ന​ട​ത്തി​യ പ​ര​സ്​​പ​ര ച​ർ​ച്ച​ക​ളി​ൽ​നി​ന്ന്​ താ​ൻ മ​ന​സ്സി​ലാ​ക്കി​യ​ത്. അ​തി​നാ​ൽ ആ ​ചോ​ദ്യം നാം ​വ​ള​രെ ഗൗ​ര​വ​മാ​യി​ത​ന്നെ പ​രി​ശോ​ധി​ക്കു​ക​യും ജ​മ്മു-​ക​ശ്​​മീ​രി​ൽ  ഏ​തെ​ല്ലാം മേ​ഖ​ല​ക​ളി​ൽ സ്വ​യം​ഭ​ര​ണം ന​ൽ​കാ​മെ​ന്ന്​ പ​രി​ശോ​ധി​ക്കു​ക​യും വേ​ണം’’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

എ​ന്നാ​ൽ, ചി​ദം​ബ​ര​ത്തി​​​െൻറ പ്ര​സ്​​താ​വ​ന സൈ​നി​ക​ർ​ക്ക്​ അ​പ​മാ​ന​മാ​ണെ​ന്ന്​ ആ​രോ​പി​ച്ച മോ​ദി, ക​ശ്​​മീ​രി​ന്​ സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ എ​ന്തി​നാ​ണ്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ നാ​വ്​ വാ​ട​ക​ക്ക്​ കൊ​ടു​ക്കു​ന്ന​തെ​ന്ന്​ ചോ​ദി​ച്ചു. നേ​ര​േ​ത്ത, ക​ശ്​​മീ​രി​​​െൻറ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്​ ദേ​ശീ​യ സു​ര​ക്ഷ സം​ബ​ന്ധി​ച്ച ഇ​ന്ത്യ​ൻ നി​ല​പാ​ടി​ന്​ വി​രു​ദ്ധ​മെ​ന്ന്​ മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ​ലി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തോ​ടെ ചി​ദം​ബ​ര​ത്തെ ത​ള്ളി കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ജ​മ്മു-​ക​ശ്​​മീ​രും ല​ഡാ​ക്കും ഇ​ന്ത്യ​ൻ യൂ​നി​യ​​​െൻറ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും എ​ക്കാ​ല​ത്തും ചോ​ദ്യം​ചെ​യ്യ​പ്പെ​ടാ​തെ അ​ങ്ങ​നെ തു​ട​രു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും വ​ക്​​താ​വ്​ ര​ൺ​ദീ​പ്​ സു​ർ​​െ​ജ​വാ​ല പ്ര​സ്​​താ​വി​ച്ചു.

Tags:    
News Summary - PM Modi imagining a ghost and attacking it: P Chidambaram-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.