representational image

ബിലാസ്പുർ എയിംസ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു

ഷിംല: ഹിമാചൽ പ്രദേശിലെ ബിലാസ്പുർ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏകദേശം 1470 കോടി രൂപ ചെലവഴിച്ചാണ് എയിംസ് നിർമ്മിച്ചത്. ബിലാസ്പൂർ എയിംസ് രാജ്യത്തിന് സമർപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇത് ജനങ്ങൾക്ക് മികച്ച ആരോഗ്യ സൗകര്യം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

2017ലാണ് ആശുപത്രിയുടെ നിർമ്മാണപ്രവർത്തികൾ ആരംഭിച്ചത്. 18 സ്പെഷ്യലിറ്റി വിഭാഗങ്ങൾ, 17 സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങൾ, 18 മോഡുലാർ ഓപ്പറേഷൻ തീയേറ്ററുകൾ തുടങ്ങിയവ ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.

'പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന'യുടെ കീഴിൽ സ്ഥാപിച്ച ആശുപത്രിയിൽ 750 കിടക്കകളാണ് ഉള്ളത്. അതിൽ 64 കിടക്കകൾ ഐ.സി.യു സേവനത്തിനായാണ് ഒരുക്കിയിട്ടുള്ളത്. 247 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ഡയാലിസിസ് സംവിധാനങ്ങൾ, ആധുനിക മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും ലഭ്യമാണ്. 30 കിടക്കകളുള്ള ആയുഷ് ബ്ലോക്കും സജ്ജമാക്കിയിട്ടുണ്ട്.

ഹിമാചൽ പ്രദേശിലെ ഗോത്രമേഖലകളിൽ ചികിത്സയെത്തിക്കാനും വിദഗ്ധ ആരോഗ്യ സേവനങ്ങൾ സുഗമമാക്കുന്നതിനും ഡിജിറ്റൽ ഹെൽത്ത് സെന്ററും ആശുപത്രിയിൽ സ്ഥാപിച്ചു. എയിംസിൽ പ്രതിവർഷം100 വിദ്യാർത്ഥികളെ എം.ബി.ബി.എസിനും 60 പേരെ നഴ്സിങ്ങിനും പ്രവേശിപ്പിക്കുമെന്ന് സർക്കാരിന്റെ പ്രസ്താവനയിൽ പറഞ്ഞു. 

Tags:    
News Summary - PM Modi inaugurates AIIMS Bilaspur in Himachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.