പാലിഗഞ്ച്: കോൺഗ്രസിലെ പ്രശസ്ത കുടുംബവും ബിഹാറിലെ അഴിമതി കുടുംബവും കോടിക്കണക്കിനു വരുന്ന സ്വത്തുകളുടെ സ ്രോതസ് വെളിപ്പെടുത്തണമെന്ന് നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളെയും ദരിദ്രരെയും ഓർക്കാതെ അഴിമതിയിൽ മുഴുകിയ കുടുംബങ്ങളാണ് ഇവരെന്നും ഗാന്ധി- ലാലു പ്രസാദ് യാദവ് കുടുംബത്തെ വിമർശിച്ച് കൊണ്ട് മോദി പറഞ്ഞു. ബിഹാറിലെ പാലിഗഞ്ചിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം പ്രശസ്ത കുടുംബങ്ങൾ വൻ മതിൽകെട്ടുകൾക്കുള്ളിൽ കഴിയുന്നതിനാൽ അവർക്ക് സാധാരണക്കാരുടെ വേദന മനസിലാക്കാൻ സാധിക്കുന്നില്ല. നൂറുകണക്കിന് ഏക്കർ സ്ഥലം പിടിച്ചെടുത്ത ഇവർക്ക് ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇന്ന് അവർ കണ്ണ് തുറക്കുന്നത് പണം തട്ടിയെടുക്കുന്നതിന് വേണ്ടി മാത്രമാണെന്നും മോദി ആരോപിച്ചു.
2022 ആകുേമ്പാഴേക്കും കർഷകരുടെ വരുമാനം ഇരിട്ടിയാക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയാണ്. സൗരോർജ്ജം ഉൽപാദിപ്പിക്കുന്ന കർഷകർക്ക് പ്രത്യേക സഹായം നൽകുമെന്നും മോദി പറഞ്ഞു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ അവസാന പ്രചാരണ റാലിയാണ് ഇന്ന് നടന്നത്. ജനങ്ങളെ സേവിക്കാനും വികസന പദ്ധതികൾ നടപ്പാക്കാനും ഒരിക്കൽ കൂടി തന്നെ പ്രധാനമന്ത്രി പദത്തിലെത്തിക്കണമെന്ന് നരേന്ദ്രമോദി റാലിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.