ന്യൂഡൽഹി: മോദി ഇൗ കാലഘട്ടത്തിെൻറ നേതാവാണെങ്കിലും തനിക്ക് ഇന്ത്യയെന്നാൽ ഇന്ദിരയാണെന്ന് ജമ്മുകാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീർ വിഷയത്തെ സംബന്ധിച്ച് ഡൽഹിയിൽ നടന്ന ചർച്ചയിലായിരുന്നു മുഫ്തിയുടെ അഭിപ്രായപ്രകടനം. താൻ വളർന്ന് വന്ന കാലഘട്ടത്തിൽ ഇന്ദിരയായിരുന്നു നേതാവ്. ചിലർക്ക് അവരെ ഇഷ്ടമല്ലായിരിക്കാം എങ്കിലും ഇന്ത്യയെന്നാൽ ഇന്ദിരയായിരുന്നു മുഫ്തി പറഞ്ഞു.
കശ്മീർ വിഷയത്തിൽ നടക്കുന്ന ടെലിവിഷൻ ചർച്ചകൾ കശ്മീരും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളും തമ്മിലുള്ള അന്തരം വർധിപ്പിക്കുന്നതാണ്. യഥാർഥ ഇന്ത്യയെ അല്ല ടി.വി അവതാരകർ അവതരിപ്പിക്കുന്നതെന്നും മുഫ്തി കുറ്റപ്പെടുത്തി. കശ്മീരിെൻറ പ്രത്യേക അധികാരങ്ങൾ നൽകുന്ന 370ാം വകുപ്പ് പിൻവലിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്.
താൻ അതിനെ അനുകൂലിക്കുന്നില്ല. സംസ്ഥാനത്തിെൻറ പ്രത്യേക അവകാശത്തിൽ മാറ്റം വരുത്തുകയോ 35(a) പ്രകാരമുള്ള പെർമെൻറ് റസിഡൻറ് ആക്ട് നീക്കം ചെയ്യുകയോ ആണെങ്കിൽ ഇന്ത്യൻ പതാക വഹിക്കാൻ ഒരാൾ പോലും കശ്മീരിൽ ഉണ്ടാവില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ലഭിക്കുന്ന പ്രത്യേക അധികാരങ്ങൾ ജനങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും മുഫ്തി പറഞ്ഞു. കശ്മീരിനെ രണ്ടായി വിഘടിക്കാനുള്ള പദ്ധതികളോട് വിയോജിക്കുന്നുവെന്നും മുഫ്തി വ്യക്തമാക്കി.
ഇൗ കാലഘട്ടത്തിെൻറ നേതാവാണ് മോദി. ചരിത്ര പുരുഷനായി മാറാനും മോദിക്ക് സാധിക്കും. കശ്മീർ വിഷയം പരിഹരിക്കുന്നതിനായി അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മുഫ്തി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.