ന്യൂഡൽഹി: എന്തുകൊണ്ട് സർദാർ വല്ലഭായി പേട്ടൽ ആർ.എസ്.എസിനെ നിരോധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട് പറയണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി ആദ്യം ചരിത്രം പഠിക്കണം. മഹാത്മാഗാന്ധിയുടെ വധമുൾപ്പെടെയുള്ള അക്രമങ്ങൾക്ക് പിറകിൽ ആർ.എസ്.എസ് ആണെന്ന സർദാർ ജിയുടെ തിരിച്ചറിവാണ് സംഘടനയെ നിരോധിക്കുന്നതിൽ എത്തിയത്. ഗാന്ധിയുൾപ്പെടെയുള്ള നിരവധി നിരപരാധികളുടെ ജീവൻ പൊലിഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹം ആർ.എസ്.എസ് നിരോധിച്ചത്. അദ്ദേഹം നിലകൊണ്ടത് രാജ്യത്തിെൻറ അഖണ്ഡതക്കും െഎക്യത്തിനും വേണ്ടിയായിരുന്നു. സർദാർ വല്ലഭായി പേട്ടലിെൻറ സംഭാവനകളെ കുറിച്ച് വാചാലനാകുന്ന മോദി, ഇന്ത്യൻ സമൂഹത്തിെൻറ ഏകീകരണത്തിനായി അദ്ദേഹം ചെയ്ത ഇൗ കാര്യം മാത്രം ഒഴിവാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരമ്പരയുടെ 37ാം ഭാഗത്തിൽ സർദാർ വല്ലഭായി പേട്ടലിെൻറ തത്വശാസ്ത്രങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം. പേട്ടലിെൻറ ജന്മദിനം ദേശീയ െഎക്യദിനമായി ആചരിക്കുമെന്നും മോദി മൻ കി ബാത്തിലൂടെ അറിയിച്ചിരുന്നു.
ഖാദിയെ പുതിയ കണ്ടുപിടുത്തമെന്നപോലെയാണ് മോദി അവതരിപ്പിക്കുന്നത്. ഖാദി ഇന്ത്യൻ ദേശീയതയുടെ പ്രതീകമാണെന്നും അത് മോദി ജനിക്കുന്നതിനു മുമ്പ് ഇന്ത്യയിൽ സ്ഥാപിതമായ വ്യവസായമാണെന്നും യെച്ചൂരി പ്രതികരിച്ചു. ഇന്ത്യയെ കണ്ടെത്തിയത് താനാണെന്ന പോലെയാണ് മോദി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.