അയോധ്യ: ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അഞ്ച് വർഷത്തിനിടെ ഏകദേശം 400 കോടി രൂപ സർക്കാരിന് നികുതിയായി നൽകിയെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. 2020 ഫെബ്രുവരി 5 മുതൽ 2025 ഫെബ്രുവരി 5 വരെയുള്ള കാലയളവിലാണ് തുക അടച്ചതെന്നും ട്രെസ്റ്റ് സെക്രട്ടറി പറയുന്നു.
ഇതിൽ 270 കോടി രൂപ ചരക്ക് സേവന നികുതി (ജി.എസ്.ടി) ആയും ബാക്കി 130 കോടി രൂപ മറ്റ് വിവിധ നികുതി വിഭാഗങ്ങൾക്കായുമാണ് നൽകിയത്. അയോധ്യയിൽ ഭക്തരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ പത്തിരട്ടി വർധനവുണ്ടായി. പ്രദേശവാസികൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. മഹാ കുംഭമേളയിലെ 1.26 കോടി ഭക്തർ അയോധ്യ സന്ദർശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാമനവമിക്ക് മുന്നോടിയായി സുരക്ഷ വിലയിരുത്തുന്നതിനായി ഉത്തർപ്രദേശ് യു.പി പൊലീസ് മേധാവി പ്രശാന്ത് കുമാർ രാമക്ഷേത്രം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.