ഉധംപുർ: അയോധ്യയിലെ രാമക്ഷേത്രം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെ വിഷയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രങ്ങൾ തകർക്കുന്നതിൽനിന്ന് ആനന്ദം കണ്ടെത്തുന്ന മുഗളന്മാരുടെ മാനസികാവസ്ഥയാണ് കോൺഗ്രസിനും സഖ്യകക്ഷികൾക്കുമെന്നും ഉധംപുരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.
വോട്ട് ഉറപ്പിക്കാൻ സാവൻ മാസത്തിൽ മാംസം കഴിക്കുന്നതിന്റെ വിഡിയോകൾ പ്രദർശിപ്പിച്ച് പ്രതിപക്ഷം ഭൂരിപക്ഷ സമുദായത്തെ കളിയാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാമക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ടായാൽ കോൺഗ്രസും മറ്റും നിലവിളിക്കാൻ തുടങ്ങും. രാമക്ഷേത്രം ബി.ജെ.പിക്ക് ഒരിക്കലും തെരഞ്ഞെടുപ്പ് വിഷയമായിരുന്നില്ല.
ഇനി വിഷയമാക്കുകയുമില്ലെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ബി.ജെ.പി ഇല്ലാത്ത കാലത്താണ് രാമക്ഷേത്രപ്രസ്ഥാനം ആരംഭിച്ചതെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചത് എന്തുതരം തെരഞ്ഞെടുപ്പ് കളിയാണെന്ന് മോദി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.