ലഖ്നോ: അഴിമതിക്കും കള്ളപ്പണത്തിനും എതിരാണ് സർക്കാറിെൻറ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ മീററ്റിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1857ൽ ബ്രിട്ടീഷ് ഭരണത്തിനെതിരായിരുന്നു പോരാട്ടമെങ്കിൽ ഇന്ന് കള്ളപണത്തിനും ദാരിദ്ര്യത്തിനും എതിരായാണ് പോരാട്ടം നടക്കുന്നതെന്ന് മോദി പറഞ്ഞു. സമാജ്വാദി പാർട്ടി, കോൺഗ്രസ്, അഖിലേഷ്, മായവതി എന്നിവർക്കെതിരെയാണ് ബി.ജെ.പിയുടെ പോരാട്ടം. ഇവരുടെ പേരുകളുടെ ആദ്യാക്ഷരങ്ങൾ കൂട്ടി വായിച്ചാൽ അഴിമതിയുടെ ഇംഗ്ലീഷ് പദം ലഭിക്കുമെന്നും മോദി പരിഹസിച്ചു.
ഇന്നലെ വരെ കോൺഗ്രസ് സമാജ് വാദി പാർട്ടിയെ കുറ്റം പറയുകയായിരുന്നു. എന്നാൽ ഇന്ന് കോൺഗ്രസ് അവർക്കൊപ്പമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മോദി പറഞ്ഞു. ആരോഗ്യരംഗത്തെ വികസന പ്രവർത്തനങ്ങൾക്കായി യു.പി സർക്കാറിന് 4,000 കോടി രൂപ നൽകിയിരുന്നു. ഇതിൽ 2,500 കോടി രൂപ പോലും സർക്കാർ വിനിയോഗിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാറിെൻറ പദ്ധതികൾ ഉത്തർപ്രദേശിൽ നടപ്പിലാക്കണമെങ്കിൽ സമാജ്വാദി പാർട്ടിയുടെ ഭരണം ഇല്ലാതാക്കി ബി.ജെ.പിയുടെ ഭരണം കൊണ്ടുവരണമെന്നും മോദി ആവശ്യപ്പെട്ടു. നേരത്തെ മീററ്റിെൻറ ചരിത്ര പ്രാധാന്യം ഒാർമിച്ചുകൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.