ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്ക വിഷയത്തിൽ കോൺഗ്രസിന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിയന്ത്രണരേഖയിലേക്ക് സൈന്യത്തെ അയച്ചതെന്നും രാഹുൽ ഗാന്ധിയല്ലെന്നും ജയശങ്കർ പറഞ്ഞു. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ജയശങ്കറിന്‍റെ പരാമർശം.
'ഞങ്ങൾ ഒത്താശ ചെയ്യുന്നവരാണെങ്കിൽ പിന്നെ ആരാണ് എൽ.എ.സി (നിയന്ത്രണരേഖ)യിലേക്ക് സൈന്യത്തെ അയച്ചത്. രാഹുൽ ഗാന്ധിയല്ല അവരെ അയച്ചത്, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. -ജയശങ്കർ പറഞ്ഞു. നിയന്ത്രണ രേഖയിൽ വൻ തോതിൽ സൈനിക വിന്യാസം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയോ ജയശങ്കറോ ചൈനയെക്കുറിച്ച് പരാമർശിക്കാൻ തയാറാവുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാർ നിസംഗത പാലിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.