സികർ (രാജസ്ഥാൻ): മിന്നലാക്രമണം നടത്തിയെന്ന കോൺഗ്രസ് അവകാശവാദം കള്ളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾ മിന്നലാക്രമണം നടത്തിയപ്പോൾ ആദ്യം എതിർത്ത കോൺഗ്രസ് ഇപ്പോൾ ‘മീ ടൂ’ എന്നുപറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ്. മിന്നലാക്രമണം വിഡിയോ ഗെയിം ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് കോൺഗ്രസെന്നും മോദി കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ സികറിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ കോണ്‍ഗ്രസ് മിന്നലാക്രമണം നടത്തിയെന്നു പറഞ്ഞ് ആറ് തീയതികൾ പുറത്തുവിട്ടു. എന്തു തരം സര്‍ജിക്കല്‍ സ്‌ട്രൈക്കാണിത്. തീവ്രവാദികള്‍ക്കോ നടത്തിയവര്‍ക്കോ പാകിസ്താൻ സര്‍ക്കാരിനോ അതേപ്പറ്റി അറിയില്ല. എന്തിന് ഇന്ത്യക്കാര്‍ക്കു പോലും അറിയില്ല. റിമോട്ട് കണ്‍ട്രോള്‍ ഭരണകാലത്ത് സ്ട്രൈക്ക് എന്നൊരു വാക്ക് വാർത്തയിലൂടെ എങ്കിലും ജനങ്ങൾ കേട്ടിട്ടുണ്ടോ?. 2016ലെ മിന്നലാക്രമണത്തെ അവരാദ്യം പരിഹസിച്ചു, പിന്നെ പ്രതിഷേധിച്ചു. ഇപ്പോള്‍ പറയുന്നു ‘മീ ടു’വെന്ന്. സർജിക്കൽ സ്ട്രൈക്ക് എന്നത് വിഡിയോ ഗെയിം അല്ല– മോദി പരിഹസിച്ചു. സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. റായ്‌ബറേലിയിൽ പ്രിയങ്ക ഗാന്ധി പാമ്പാട്ടികൾക്കൊപ്പം സമയം പങ്കിടുന്ന വിഡിയോ ചൂണ്ടിക്കാട്ടിയാണു വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.