ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നതായി പ്രധാമന്ത്രി മലയാളത്തിൽ എക്സിൽ കുറിച്ചു.
‘ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു.’ -പ്രധാനമന്ത്രി എക്സിൽ പറഞ്ഞു.
ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു.
— Narendra Modi (@narendramodi) September 15, 2024
തിരുവനന്തപുരം: മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഓണാശംസ നേർന്നു. ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണെന്നും ആഘോഷവേള ദുരിതത്തെ അതിജീവിച്ച സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണമെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിൽ പങ്കാളികളാവാം. അങ്ങനെ ഓണാഘോഷം അർഥവത്താക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല, അത് നൽകുന്ന പ്രത്യാശയുടെ സന്ദേശത്തിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. ജാതി-മത വ്യത്യാസങ്ങൾക്ക് അതീതമായ മാനസിക ഒരുമയുടെ ഉത്സവമായ ഓണത്തിന്റെ സ്നേഹസന്ദേശം ലോകമെങ്ങും എത്തിക്കാൻ സാധിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു. സ്പീക്കർ എ.എൻ. ഷംസീർ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി, കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എന്നിവരും ഓണാശംസ നേർന്നു.
ചെന്നൈ: തിരുവോണം ആഘോഷിക്കുന്ന മലയാളികൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആശംസകൾ നേർന്നു. ദ്രാവിഡ സഹോദരങ്ങളായ കേരളത്തിലെ ജനങ്ങൾക്ക് ഏതൊരു ആപത്തിലും കൈത്താങ്ങായി തമിഴ്നാട് സർക്കാറുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.