ചായക്കപ്പും ചെമ്പുകുടവും; ജി 7 രാജ്യത്തലവൻമാർക്ക് സമ്മാനങ്ങളുമായി മോദി

ജി 7 യോഗത്തിൽ പ​ങ്കെടുക്കാൻ എത്തിയ രാജ്യത്തലവൻമാർക്ക് സമ്മാനങ്ങളുമായി പ്രധാനമന്ത്രി ​നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ നിർമാണ കേന്ദ്രങ്ങളിൽനിന്നുള്ള സമ്മാനങ്ങളാണ് മോദി വിതരണം ചെയ്തത്. ചായക്കപ്പുകളും ചെമ്പുകുടവും അടക്കമുള്ളവ ഇതിലുണ്ട്.

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമ്മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ സമ്പന്നമായ കലയും കരകൗശലവും പ്രദർശിപ്പിക്കുന്ന വിവിധ സമ്മാനങ്ങൾ സമ്മാനിക്കുകയായിരുന്നു.

 


കൈകൊണ്ട് കെട്ടിയ പരവതാനി, കൊത്തുപണികളുള്ള മത്ക, കുപ്പികൾ, ടീ സെറ്റ് എന്നിവ അദ്ദേഹത്തിന്റെ സമ്മാനങ്ങളിൽ ഉൾപ്പെടുന്നു.ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന് പ്രധാനമന്ത്രി മോദി സമ്മാനമായി നൽകിയത് കൊത്തുപണികളുള്ള മട്കയാണ്. ഈ പിച്ചള പാത്രം മൊറാദാബാദ് ജില്ലയിൽ നിന്നുള്ള ഒരു മാസ്റ്റർപീസ് ആണ്. ഉത്തർപ്രദേശിലെ ഈ നഗരം "പിച്ചള നഗരം" എന്നും അറിയപ്പെടുന്നു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ശുദ്ധമായ വെള്ളിയിൽ തീർത്ത ഗുലാബി മീനകരി ബ്രൂച്ചും കഫ്ലിങ്ക് സെറ്റും സമ്മാനിച്ചു. വാരാണസിയിലെ ഒരു കലാരൂപമാണ് ഗുലാബി മീനകരി. ബൈഡന്റെ ഭാര്യ ജിൽ ബൈഡനും സമ്മാനം നൽകി.

 


ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ നിന്ന് കൈകൊണ്ട് വരച്ച പ്ലാറ്റിനം ചായം പൂശിയ ചായ സെറ്റ് മോദി സമ്മാനിച്ചു. ഈ വർഷം ആഘോഷിക്കുന്ന രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയുടെ ബഹുമാനാർത്ഥം പ്ലാറ്റിനം മെറ്റൽ പെയിന്റ് ഉപയോഗിച്ചാണ് ചായക്കപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്.

ലഖ്നോവിൽ നിർമിച്ച സർദോസി എന്ന കരകൗശല ഉൽപന്നമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് സമ്മാനിച്ചത്. കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോക്കാവട്ടെ സിൽക്ക് പരവതാനിയും. 

Tags:    
News Summary - PM Modi's gifts to G7 leaders showcase Uttar Pradesh's one district one product scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.