ന്യൂഡൽഹി: ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനം അപകടകരമാണെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. അഞ്ച് മണിക്ക് ഇന്ത്യ ഗേറ്റിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ താൻ പങ്കെടുക്കുമെന്നും ഹാഥറസ് സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി തേടുമെന്നും ആസാദ് വ്യക്തമാക്കി.
പ്രധാനമന്ത്രി മറുപടി പറയണം. മറുപടി നൽകാനും നീതി ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിയണം. പ്രധാനമന്ത്രി പെൺകുട്ടിയുടെ നിലവിളിയോ അവളുടെ കുടുംബത്തിെൻറ രോദനമോ കേട്ടില്ല. പ്രധാനമന്ത്രി താങ്കൾ എത്രകാലം ഈ മൗനം തുടരും. നിങ്ങൾ ഒന്നിനും ഉത്തരങ്ങൾ തന്നില്ല. ഉത്തരങ്ങൾ ആവശ്യപ്പെട്ട് ഇന്ന് അഞ്ച് മണിക്ക് ഞങ്ങൾ ഇന്ത്യ ഗേറ്റിൽ ഒത്തുകൂടുന്നു. നിങ്ങളുടെ മൗനം ഞങ്ങളുടെ പെൺമക്കൾക്ക് അപകടമാണ്''- ആസാദ് പറഞ്ഞു.
യോഗി ആദിത്യനാഥ് സർക്കാറിനെതിരെ എങ്ങനെയാണ് പ്രധാനമന്ത്രിക്ക് അഭിപ്രായം പറയാൻ കഴിയുകയെന്നും അതിനാൽ ഉത്തർപ്രദേശിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
യുവതി ചികിത്സയില്‍ കഴിയുന്ന സമയത്ത് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിക്ക് മുമ്പില്‍ നടത്തിയ പ്രതിഷേധത്തിനിടെ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചന്ദ്രശേഖർ വിമർശിച്ചിരുന്നു.
''ഉത്തർപ്രദേശിലെ ജനങ്ങളാൽ തെരഞ്ഞെടുത്ത് പാർലമെൻറിലേക്ക് എത്തിയ വ്യക്തിയാണ് മോദി. അതേ സ്ഥലത്താണ് ഹാഥറസിലെ മകൾ അതിക്രൂരമായി കൊല്ലപ്പെട്ടതും. അവൾ ബാലത്സംഗത്തിനിരയാവുകയും കൊലചെയ്യപ്പെടുകയുമായിരുന്നു. അവളുടെ അസ്ഥികൾ നുറുങ്ങിയിരുന്നു. അവളുെട മൃതദേഹം ചവറുപോലെ ദഹിപ്പിച്ചുകളഞ്ഞു. ഉത്തർപ്രദേശിൽ ഇത്രയും മനുഷ്യാവകാശ ലംഘനമുണ്ടായിട്ടും പ്രധാനമന്ത്രി ഒരു വാക്ക് മിണ്ടിയോ?'' -എന്നായിരുന്നു ആസാദിെൻറ പ്രതികരണം.
പെൺകുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ ബലംപ്രയോഗത്തിലൂടെ സംസ്കരിച്ച പൊലീസ് നിലപാടിനെതിരെ ഇന്ത്യ ഗേറ്റിൽ പ്രതിഷേധിച്ച ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കലിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.