ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന പുതിയ മന്ത്രിസഭയു ടെ ആദ്യ യോഗത്തിൽ കർഷകർക്കും ചെറുകിട വ്യാപാരികൾക്കും ഇളവുകൾ. കാർഷിക മേഖലയുടെ പ ്രതിസന്ധി മുൻനിർത്തി നേരേത്ത പ്രഖ്യാപിച്ച 6,000 രൂപയുടെ പ്രതിവർഷ കേന്ദ്രസഹായം ഭൂപര ിധി നോക്കാതെ എല്ലാ കർഷകർക്കും ലഭ്യമാക്കാൻ തീരുമാനിച്ചു. കർഷകർക്കും ചെറുകിട വ്യാ പാരികൾക്കുമായി 3,000 രൂപയുടെ പ്രതിമാസ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. പശു, ആട് തുടങ്ങി വള ർത്തു മൃഗങ്ങൾക്ക് സാർവത്രിക പ്രതിരോധ കുത്തിവെപ്പ് നൽകാനുള്ള പദ്ധതിക്കും രൂപം നൽകി.
രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള കർഷകർക്ക് മൂന്നു ഗഡുവായി 6,000 രൂപയുടെ ആനുകൂല്യം നൽകാനുള്ള പദ്ധതി തെരഞ്ഞെടുപ്പിനു മുമ്പ് മോദിസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇൗ ആനുകൂല്യം എല്ലാ കർഷകർക്കും നൽകാനാണ് പുതിയ തീരുമാനം. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി ആഴം തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പിയെ ഏറെ അലട്ടിയ വിഷയമാണ്. ചെറുകിട വ്യാപാരികളുടെ കഷ്ടപ്പാടും സർക്കാറിന് വെല്ലുവിളി ഉയർത്തിയിരുന്നു.
14.5 കോടി കർഷകർക്ക് ഇതിെൻറ പ്രയോജനം ലഭിക്കുമെന്നും സർക്കാറിന് പ്രതിവർഷം 87,000 കോടി ചെലവു വരുമെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു. ഗുണഭോക്താക്കളുടെ പട്ടിക എല്ലാ സംസ്ഥാനങ്ങളും നൽകിയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ കിസാൻ പെൻഷൻ പദ്ധതി പ്രകാരം 3,000 രൂപ കർഷകർക്ക് ലഭ്യമാക്കും. 18നും 40നുമിടയിൽ പ്രായമുള്ളവരെയാണ് പെൻഷൻ പദ്ധതിയിൽ ചേർക്കുന്നത്. പദ്ധതിയിൽ അംഗമാകുന്ന 18കാരൻ പ്രതിമാസം 55 രൂപ പെൻഷൻ പദ്ധതിയിലേക്ക് വിഹിതമായി നൽകണം. തത്തുല്യ തുക സർക്കാറും നൽകും. പ്രായഭേദമനുസരിച്ച് വിഹിതത്തിൽ മാറ്റമുണ്ടാകും.
ആരോഗ്യമുള്ള കാലിസമ്പത്ത് എന്ന ലക്ഷ്യം മുൻനിർത്തിയാണ് സാർവത്രിക രോഗപ്രതിരോധ കുത്തിവെപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് 13,000 കോടി രൂപ ചെലവു കണക്കാക്കുന്നു. ചെലവിെൻറ 60 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനവും വഹിക്കുന്ന നിലയിലാണ് പദ്ധതി.
ദേശീയ പ്രതിരോധ ഫണ്ടിനു കീഴിലുള്ള സ്കോളർഷിപ് കൂട്ടി
ന്യൂഡൽഹി: ദേശീയ പ്രതിരോധ ഫണ്ടിന് കീഴിലുള്ള ‘പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ് പദ്ധതി’യില്‍ വീരമൃത്യുവരിച്ച സൈനികരുടെ മക്കൾക്ക് നൽകുന്ന തുക കൂട്ടി. ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപയില്‍നിന്നും 2500 രൂപയായും പെണ്‍കുട്ടികള്‍ക്ക് 2250 രൂപയില്‍നിന്ന് 3000 രൂപയായുമായി വർധിപ്പിക്കാൻ വെള്ളിയാഴ്ച േചർന്ന ആദ്യ മന്ത്രിസഭ േയാഗത്തിലാണ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.