മുംബൈ: എൻ.സി.പി നേതാവ് ശരത് പവാറിെൻറ മകളും എം.പിയുമായ സുപ്രിയ സുലെക്ക് നരേന്ദ്രമോദി കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നെന്ന് ശിവ സേന മുഖപ്പത്രം സാമ്ന. ശിവ സനേ നേതാവ് സഞ്ജയ് റാവുത്ത് എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശരത്പവാറുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണിവ എന്ന സൂചിപ്പിച്ചുകൊണ്ടാണ് സുപ്രിയക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് ചൂണ്ടിക്കാണിക്കുന്നത്. എൻ.സി.പി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ യിൽ ചേരുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ചപ്പോൾ മാധ്യമങ്ങൾ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് പവാർ വ്യക്തമാക്കിയെന്നും പറയുന്നു.
പവാറും സുപ്രിയയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കിടെ സുപ്രിയക്ക് മന്ത്രി സ്ഥാനം നൽകാമെന്ന് മോദി അറിയിച്ചു. എന്നാൽ ബി.ജെ.പിയിലേക്ക് വരുന്ന ഏറ്റവും അവസാനത്തെ ആളായിരിക്കും താനെന്നാണ് സുപ്രിയ മോദിയോട് പറഞ്ഞതെന്ന് പവാർ വ്യക്തമാക്കിയതായി ലേഖനം പറയുന്നു.
പവാർ എന്തു പറഞ്ഞാലും മഹാരാഷ്ട്രയിലെ എൻ.സി.പി നേതാക്കൾ ബി.ജെ.പിയുമായി സഖ്യത്തിലാണെന്നും സാമ്ന പറഞ്ഞു. എന്നാൽ സാമ്നയുടെ ലേഖനത്തോട് എൻ.സി.പി പ്രതികരിച്ചിട്ടില്ല. നിലവിൽ യു.പി.എ സഖ്യകക്ഷിയായ എൻ.സി.പി, ബി.ജെ.പിയോട് അടുക്കുന്നുെവന്ന വാർത്തകളുണ്ടായിരുന്നു. ബി.ജെ.പി നേതാക്കളും ശരത് പവാറും ചില പരിപാടികളിൽ ഒരുമിച്ച് വേദി പങ്കിട്ടതും അരുൺ ജെയ്റ്റ്ലി ശരത് പവാറിനെ പുകഴ്ത്തിയതുമെല്ലാം ഇതിെൻറ പശ്ചാത്തലത്തിലാണെന്നും വാർത്തകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.