ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് പ്രശംസയുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്. സുപ്രീംകോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുമെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പ്രഖ്യാപനത്തെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്.
സുപ്രീംകോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കേണ്ടതിനെക്കുറിച്ച് ഈയിടെ ഒരു ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞുവെന്ന് വിഡിയോ പങ്കുവെച്ച് മോദി ട്വീറ്റ് ചെയ്തു. ഇതിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രശംസനീയ ചിന്താഗതിയാണിത്. ഇത് യുവാക്കൾക്കടക്കം നിരവധിപേർക്ക് സഹായകരമാകും.
എൻജിനീയറിങ്ങും മെഡിസിനും അടക്കം മാതൃഭാഷകളിൽ പഠിക്കാൻ അവസരം നൽകി കേന്ദ്രസർക്കാർ ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും മോദി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.