ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ ഭരണം സംബന്ധിച്ച് പൗരൻമാരുടെ വിലയിരുത്തലും നേരിട്ടുള്ള നിർദേശവും ക്ഷണിച ്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമോ ആപ്പിലൂടെ നടത്തുന്ന സർവെയിൽ പെങ്കടുത്ത് നിർദേശങ്ങൾ സമർപ്പിക്കാന ാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ പ്രധാനമന്ത്രി ആവശ്യെപ്പട്ടിരിക്കുന്നത ്.
സർക്കാറിനെയും പ്രാദേശിക ബി.ജെ.പി നേതൃത്വത്തെയും വിലയിരുത്തുകയും പ്രതിപക്ഷത്തിെൻറ മഹാസഖ്യം ഒാരോ രുത്തരുടെയും നാട്ടിൽ നേട്ടമുണ്ടാക്കുമോ എന്ന് വിശദീകരിക്കുകയും വേണം. വിവിധ വിഷയങ്ങളിലുള്ള ജനങ്ങളുടെ അഭിപ്രായം സുപ്രധാനമായ തീരുമാനം കൈക്കൊള്ളാൻ തങ്ങളെ സഹായിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. സർവേയിൽ പെങ്കടുക്കുകയും മറ്റുള്ളവരോട് പെങ്കടുക്കാൻ ആവശ്യപ്പെടുകയും വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കാർഷിക അഭിവൃദ്ധി, ആരോഗ്യ സംരക്ഷണം, അഴിമതിരഹിത ഭരണം, സ്വച്ഛ് ഭാരത്, ദേശീയ സുരക്ഷ, സമ്പദ് വ്യവസ്ഥ, ഭൗതിക സാഹചര്യം സൃഷ്ടിക്കൽ, പാവപ്പെട്ടവരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരേയും ഉയർത്തൽ, തൊഴിലവസരങ്ങൾ, ഗ്രാമീണ വൈദ്യുതീകരണം തുടങ്ങിയ വിവിധ മേഖലകളിൽ കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങളെ വിലയിരുത്താനും സർവെ നിർദേശിക്കുന്നു. ‘നമോ വീണ്ടും’ എന്ന് ആലേഘനം ചെയ്ത ടി ഷർട്ടും പാത്രവും നമോ ആപ് വാഗ്ദാനം ചെയ്യുന്നു.
പൊതു തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ മാത്രമല്ല, സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനും സർവെയിലൂടെ ലഭിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ പ്രധാനമാണെന്ന് ബി.ജെ.പി നേതാക്കൾ അഭിപ്രായപ്പെട്ടു.
I want your direct feedback on various issues…take part in the survey on the ‘Narendra Modi Mobile App.' pic.twitter.com/hdshOPnOEY
— Narendra Modi (@narendramodi) January 14, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.