പൂണെ: എൻ.സി.പിയിലെ പിളർപ്പിന് ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ട് ശരത് പവാർ. പൂണെയിൽ നടന്ന പരിപാടിയിലാണ് ശരത് പവാറും നരേന്ദ്ര മോദിയും വേദി പങ്കിട്ടത്. പരിപാടിക്കിടെ ഇരുവരും പരസ്പരം സംസാരിക്കുകയും ചെയ്തു.
പ്രതിപക്ഷത്തുള്ള 26 പാർട്ടികളുടെ സഖ്യമായ ഇൻഡ്യയുടെ യോഗം പട്നക്കും ബംഗളൂരുവിനും ശേഷം മുംബൈയിൽ നടക്കാനിരിക്കെയാണ് ഇരുവരും തമ്മിലുള്ള വേദി പങ്കിടൽ. ലോകമാന്യ തിലക് സ്മാരക മന്ദിർ ട്രസ്റ്റായിരുന്നു പൂണെയിൽ പരിപാടി സംഘടിപ്പിച്ചത്. ശരത് പവാറായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ലോകമാന്യ തിലക് ദേശീയ അവാർഡ് സ്വീകരിക്കുന്നതിനായാണ് മോദി വേദിയിലെത്തിയത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഏഴ് വർഷങ്ങൾക്ക് മുമ്പായിരുന്നു പവാറും മോദിയും ഒരേ വേദിയിലെത്തിയത്. അതേസമയം, മഹാ വികാസ് അഘാഡി സഖ്യത്തിലുള്ള മറ്റൊരു പാർട്ടിയായ ശിവസേന പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.