ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും കർഷകർക്ക് എതിരല്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഭാരത ബന്ദിനെ ആരും പിന്തുണക്കുന്നില്ലെന്നും കേന്ദ്രവും സംസ്ഥാനവും കർഷകർക്ക് ഒപ്പമാണെന്നും യെദ്യൂരപ്പ ബെംഗളൂരുവിൽ പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും കർഷകർക്ക് എതിരല്ല. അവർക്ക് എതിരായി ഒരിക്കലും മോദി തീരുമാനം എടുക്കില്ല. രാഷ്ട്രീയ കാരണങ്ങൾക്ക് ബന്ദ് പ്രഖ്യാപിക്കുന്നത് അംഗീകരിക്കാനാവില്ല. കർഷക സമരത്തിന്‍റെ മറവിൽ നിയമം ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കും' -യെദ്യൂരപ്പ പറഞ്ഞു.
അതേസമയം വിവിധ സംസ്ഥാനങ്ങളിൽ കാർഷിക സമരത്തിന് വൻ പിന്തുണയാണ് ലഭിച്ചത്. നിരവധി സംഘടനകളാണ് പിന്തുണയുമായി രംഗത്തുവന്നത്. പ്രതിപക്ഷ പാർട്ടികളും നിരവധി ട്രേഡ്യൂനിയനുകളും ഒരു പോലെ പിന്തുണ പ്രഖ്യാപിച്ച ബന്ദിനെ കോവിഡ് മാർഗനിർദേശങ്ങൾ കാണിച്ച് നേരിടാൻ കേന്ദ്ര സർക്കാറും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.