ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘മേൽനോട്ടം’ ‘സമാന്തര വിലപേശൽ’ ആയി പരിഗണിക്കരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. 36 റഫാൽ വിമാനങ്ങളുടെ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഒാഫിസിന് ബന്ധമിെല്ലന്ന് നേരേത്ത സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചത് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നപ്പോഴാണ് പുതിയ ന്യായീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തുവന്നത്.
പുനഃപരിശോധന ഹരജികൾക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പുതിയ വാദഗതി. റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ മറുപടി നൽകാൻ ഒരു മാസം സമയം ചോദിച്ചിരുന്നെങ്കിലും ശനിയാഴ്ച വരെയേ അനുവദിക്കൂ എന്ന നിലപാടാണ് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി കൈക്കൊണ്ടത്. അതിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ അവസാന ദിവസം സത്യവാങ്മൂലം സമർപ്പിച്ചത്.
പുനഃപരിശോധന ഹരജികളിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച വാദം കേൾക്കും.മാധ്യമ വാർത്തകളും മോഷ്ടിച്ച രേഖകളും പരിഗണിച്ച് റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യമിെല്ലന്ന് ഡിസംബർ 14ന് സുപ്രീംകോടതി പുറെപ്പടുവിച്ച വിധി പുനഃപരിശോധിക്കരുെതന്ന് കേന്ദ്ര സർക്കാർ ബോധിപ്പിച്ചു.
എല്ലാ രേഖകളും സി.എ.ജി പരിശോധിച്ചതാണെന്നും യു.പി.എ സർക്കാർ നിശ്ചയിച്ചിരുന്ന വിലയെക്കാൾ 2.86 ശതമാനം കുറവാണ് എൻ.ഡി.എ സർക്കാർ നിശ്ചയിച്ച വിലയെന്നും കേന്ദ്രം തുടർന്നു. അനിൽ അംബാനിയെ ഒാഫ്സെറ്റ് പങ്കാളിയായി തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇന്ത്യൻ സർക്കാറിന് പങ്കില്ലെന്നും കേന്ദ്രം അവകാശപ്പെട്ടു.
കരാറിൽ വ്യവസ്ഥ ചെയ്ത സമയത്ത് യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് കൈമാറാനുള്ള ഇടപെടലുകളുണ്ടാകും എന്ന് ഫ്രഞ്ച് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.