ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ ഒരിറ്റുശ്വാസത്തിനുകേഴുന്ന ജനങ്ങളുടെ ജീവനേക്കാൾ വലുതാണ് പ്രധാനമന്ത്രിയുടെ ഈഗോയെന്ന് രാഹുൽ ഗാന്ധി. ആളുകൾ ജീവൻ നിലനിർത്താൻ നെേട്ടാട്ടമോടുേമ്പാഴും 13450 കോടി രൂപ ചെലവിൽ പാർലെമന്റ് സമുച്ചയം നവീകരിക്കാനുള്ള സെൻട്രൽ വിസ്ത പദ്ധതിയുമായി നരേന്ദ്ര മോദി മുേമ്പാട്ടുപോവുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
'സെൻട്രൽ വിസ്ത പദ്ധതിക്ക് ചെലവഴിക്കുന്ന തുക കൊണ്ട് 45 കോടി ഇന്ത്യക്കാർക്ക് പൂർണമായും വാക്സിൻ നൽകാം. അല്ലെങ്കിൽ ഒരു കോടി ഇന്ത്യക്കാർക്ക് ഓക്സിജൻ സിലിണ്ടറുകൾ സംഘടിപ്പിക്കാം. രണ്ടു കോടി കുടുംബങ്ങൾക്ക് 6000 രൂപ വീതം നൽകുന്ന ന്യായ് പദ്ധതി നടപ്പിലാക്കാം. എന്നാൽ, ജനങ്ങളുടെ ജീവനേക്കാൾ വലുതാണ് പ്രധാനമന്ത്രിയുടെ ഈഗോ' -രാഹുൽ ട്വീറ്റ് ചെയ്തു.
മഹാമാരിക്കാലത്ത് സെൻട്രൽ വിസ്ത പദ്ധതി മാറ്റിവെച്ച് ആ തുക കൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, ആ ആവശ്യം അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് കേന്ദ്ര സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.