അഹ്മദാബാദ്: പ്രതിപക്ഷം എന്നെ തകർക്കാൻ ശ്രമിക്കുേമ്പാൾ ഞാൻ തകർക്കാൻ ശ്രമിക്കുന്നത് ഭീകരതയെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അസംഘടിത മേഖലയിലുള്ളവർക്ക് നടപ്പാക്കിയ പെൻഷൻ പദ്ധതിയുടെ (പ്രധാൻമന്ത്രി ശ്രം യോഗി മൻഥൻ യോജന പെൻഷൻ പദ്ധതി) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇൗ ‘കാവൽക്കാരനെ’ ഒഴിവാക്കാനാണ് അവരുടെ ശ്രമം. എന്നാൽ, ഞാൻ ശ്രമിക്കുന്നത് പട്ടിണിക്കെതിരെ പോരാടാനാണ് -മോദി പറഞ്ഞു.
നിങ്ങളുടെ കാവൽക്കാരെൻറ സത്യസന്ധതയാണ് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നത്. ഇതുകൊണ്ടാണ് അവർ ‘മോദിയെ പുറത്താക്കുക’ എന്ന മുദ്രാവാക്യം ഉയർത്തുന്നത്. അതിനായി അവർ അഴിമതിസഖ്യങ്ങളും ഉണ്ടാക്കുന്നു. എന്നാൽ, നിങ്ങളുടെ പിന്തുണയുമായി ഞാൻ ഉറച്ചുനിൽക്കുകയാണ്.
തൊഴിലാളികളുടെയും കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനുമായാണ് ഞാൻ നിലകൊള്ളുന്നത്. ചിലർക്ക് ദാരിദ്ര്യം ഫോേട്ടാ പകർത്താനുള്ള അവസരമാണെന്ന് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് മോദി പരിഹസിച്ചു.
കോൺഗ്രസിെൻറ ഭരണകാലത്ത് തൊഴിലാളിക്ഷേമത്തിനായി ഒന്നും ചെയ്തിട്ടില്ല. അവർക്ക് 55 വർഷംകൊണ്ട് സാധിക്കാതിരുന്നതാണ് ഇൗ ‘ചായക്കാരൻ’ 55 മാസംകൊണ്ട് സാധിച്ചത്. അതിെൻറ ഭാഗമാണ് പുതിയ പെൻഷൻ പദ്ധതികൾ.
കമ്യൂണിസ്റ്റുകൾക്ക് പല സംസ്ഥാനങ്ങളിലും ഭരണം കിട്ടി. അവരും അസംഘടിത മേഖലയെ തിരിഞ്ഞുനോക്കിയില്ല. ആരോഗ്യമുള്ളിടത്തോളം കാലം മാത്രം പണം കൈയിൽ വരുന്നവരാണ് ഇൗ രംഗത്തുള്ളവർ. അവരുടെ ക്ഷേമമാണ് ഇൗ സർക്കാർ ലക്ഷ്യമിട്ടത്. ഇൗ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് 3000 രൂപ പെൻഷൻ കിട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.