ശരദ് പവാർ

ഫലസ്തീൻ: പ്രധാനമന്ത്രിയുടെ നിലപാട് വിദേശകാര്യമന്ത്രാലയത്തിന് വിരുദ്ധം -പവാർ

ന്യൂഡൽഹി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും നിലപാടുകൾ തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. ഇന്ത്യ 100 ശതമാനവും ഇസ്രായേലിനെ പിന്തുണക്കുമെന്ന് വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന തെളിയിക്കുന്നത് ഫലസ്തീനേയും ഇന്ത്യ പിന്തുണക്കുന്നുണ്ടെന്നാണ്. അത് നമ്മൾ തുടരും. പക്ഷേ തീവ്രവാദത്തിനെതിരാണ് ഇന്ത്യ. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രസ്താവന 100 ശതമാനവും ഇസ്രായേലിനെ പിന്തുണക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ-ഫലസ്തീൻ വിഷയം ഗൗരവകരമായ ഒന്നാണ്. ഇക്കാര്യത്തിൽ അറബ് രാജ്യങ്ങളുടെ നിലപാട് കൂടി ഇന്ത്യ പരിഗണിക്കണമെന്നും ശരത് പവാർ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് രാഷ്ട്രത്തലവനും വിദേശകാര്യമന്ത്രാലയവും വിഭിന്ന നിലപാടുകൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഇസ്രായേലിലെ ഹമാസ് ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മോദി ഇന്ത്യയുടെ പൂർണ പിന്തുണ ഇ​സ്രായേൽ പ്രധാനമന്ത്രി ബിന്ന്യമിൻ നെതന്യാഹുവിന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ നെതന്യാഹുവും മോദിയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - PM's stand on Hamas-Israel conflict different from MEA statement: Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.