ന്യൂഡൽഹി: 11,400 കോടിയുടെ വായ്പ വെട്ടിപ്പു കേസിൽ പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) മേധാവികളെ സി.ബി.െഎ ചോദ്യംചെയ്തു. മാേനജിങ് ഡയറക്ടറും സി.ഇ.ഒയുമായ സുനിൽ മേത്ത, എക്സി. ഡയറക്ടർ കെ.വി. ബ്രഹ്മജി റാവു എന്നിവരെയാണ് ചോദ്യം ചെയ്തത്. വജ്രരാജാവ് നീരവ് മോദി, ഗീതാഞ്ജലി ജെംസ് ഉടമ മെഹുൽ ചോക്സി എന്നിവരുൾപ്പെട്ട കേസാണിത്.
വായ്പ വെട്ടിപ്പ് നടന്ന കാര്യം ബാങ്ക് എങ്ങനെയാണ് കെണ്ടത്തിയതെന്നും ഇതുസംബന്ധിച്ച് ബാങ്കിെൻറ നടപടികളും സി.ബി.െഎ ആരാഞ്ഞു. ബാങ്ക് മേധാവികളെ പ്രതികളെന്ന നിലയിലല്ല കാണുന്നതെന്നും സി.ബി.െഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബാങ്ക് നൽകിയ 293 െലറ്റേഴ്സ് ഒാഫ് അണ്ടർടേക്കിങ്സ് ഉപയോഗിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. ഇതിനകം അറസ്റ്റിലായ 12 പ്രതികളെയും ചോദ്യംചെയ്തു വരുകയാണെന്ന് സി.ബി.െഎ ഉേദ്യാഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.